ദക്ഷിണ കന്നടയടക്കം കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ കനത്ത മഴ; മംഗളൂരുവില്‍ പലയിടത്തും വെള്ളം കയറി, ശക്തമായ മിന്നലില്‍ 13 വീടുകള്‍ തകര്‍ന്നു
മംഗളൂരു: (www.kvartha.com 19.10.2019) ദക്ഷിണ കന്നടയടക്കം കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയും ഇടിമിന്നലും കനത്ത നാശം വിതച്ചു. മംഗളൂരുവടക്കമുള്ള നഗരപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. ദക്ഷിണ കന്നഡ ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചപ്പോള്‍ ഉഡുപ്പി ജില്ലയില്‍ അത്ര തീവ്രതയുണ്ടായിരുന്നില്ല.
മംഗളൂരുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വെള്ളം കയറിയതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. കൊട്ടാര ക്രോസ്, ജ്യോതി (അംബേദ്കര്‍) സര്‍ക്കിള്‍, വലന്‍സിയ എന്നിവിടങ്ങളിലും വെള്ളം കയറി. കനത്ത മഴയെത്തുടര്‍ന്ന് ഉള്ളാളിനടുത്തുള്ള പണ്ഡിത്ത് ഹൗസിലെ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ മതില്‍ ഇടിഞ്ഞുവീണു.
ബെല്‍ത്തങ്ങടി, ധര്‍മ്മസ്ഥാല, ഗുരുവായനകരെ, ബെല്ലാരെ, സുള്ള്യ, സുബ്രഹ്മണ്യ, പുത്തൂര്‍, ഉപ്പിനങ്കടി, വേനൂര്‍, ബണ്ട്വാള്‍, സൂറത്കല്‍, മുല്‍ക്കി, മടന്ത്യാര്‍, വിട്ടല്‍, കന്യാന പ്രദേശങ്ങളില്‍ നല്ല മഴ ലഭിച്ചു. ഉഡുപ്പി വെള്ളിയാഴ്ച മഴയ്ക്ക് ശമനമുണ്ടായിരുന്നു. ബെല്‍മാന്‍, പഡുബിദ്രി, തെക്കാട്ടെ, ശിര്‍വ, കൗപ്, കട്ടപാടി, കൊല്ലൂര്‍, വന്ദ്സെ, കോട്ടേശ്വര, ബ്രഹ്മവര്‍, കുന്ദാപൂര്‍ പ്രദേശങ്ങളില്‍ സാധാരണ മഴ ലഭിച്ചു. ഉച്ചകഴിഞ്ഞ് ഉഡുപ്പി നഗരത്തില്‍ മഴ പെയ്യാന്‍ തുടങ്ങി.
നാല് ദിവസത്തോളമായി ദക്ഷിണ കര്‍ണാടകയില്‍ മഴ തുടരുകയാണ്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലാക്രമണവുമുണ്ടായി. മിന്നലില്‍ കൗപ്പിലെ ഒരു വീടും കാര്‍ക്കളലയില്‍ അഞ്ച് വീടുകളും കുന്ദാപൂരിലെ ഏഴ് വീടുകളും തകര്‍ന്നു. ശനിയാഴ്ച കാലാവസ്ഥാ നിരീക്ഷണവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്.
Keywords: Mangalore, news, Karnataka, Top-Headlines, Rain, Mangaluru: Heavy rain in city - Many areas witness artificial floods

Powered by Info News For You
Comments
Post a Comment