കോഴിക്കോട് പഴയ കടല്‍പ്പാലം തകര്‍ന്നുവീണു; 13 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: (www.kvartha.com 02.10.2019) കോഴിക്കോട് കടല്‍പ്പാലം തകര്‍ന്നുവീണ് 13 പേര്‍ക്ക് പരിക്ക്. സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലമാണ് ചൊവ്വാഴ്ച്ച രാത്രി ഏഴരയോടെ തകര്‍ന്നുവീണത്. സുമേഷ് (29), എല്‍ദോ (23), റിയാസ് (25), അനസ് (25), ശില്‍പ (24), ജിബീഷ് (29), അഷര്‍ (24), സ്വരാജ് (22), ഫാസില്‍ (21), റംഷാദ് (27), ഫാസില്‍ (24), അബ്ദുള്‍ അലി (35), ഇജാസ് (21) എന്നിവര്‍ക്കാമ് പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ തലയ്ക്ക് പരിക്കേറ്റ ശില്പയുടെ നില അല്പം ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീണാണ് അപകടമുണ്ടായത്. ലൈഫ് ഗാര്‍ഡുകളുടെ വിലക്ക് ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള യൂണിറ്റും ടൗണ്‍ പൊലീസും കുതിച്ചെത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ എസ് സാംബശിവ റാവു എന്നിവരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Injured, Bridge Collapse, Sea Bridge, Sea bridge collapsed i Kozhikode; 13 Injured

Powered by Info News For You

Comments
Post a Comment