തൃശൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടിച്ചെടുത്തത് 121 കിലോ സ്വര്‍ണ്ണാഭണങ്ങള്‍; രണ്ടുകോടി രൂപയും കണക്കില്‍ പെടാത്ത വിദേശ കറന്‍സിയും പിടികൂടി; 17 പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: (www.kvartha.com 17.10.2019) തൃശൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. 121 കിലോ സ്വര്‍ണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ഇതിന് ഏകദേശം 30 കോടി വിലവരും. ചേര്‍പ്പ്, വല്ലച്ചിറ മേഖലയിലെ സ്വര്‍ണ നിര്‍മാണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്. കണക്കില്‍പ്പെടാത്ത രണ്ടുകോടി രൂപയും രണ്ടായിരം യുഎസ് ഡോളറും പരിശോധനയില്‍ പിടികൂടി. സംഭവത്തില്‍ 17 പേരെ സംഘം കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച്ച രാത്രിയാണ് ജിഎസ്ടി ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പരിശോധനയ്‌ക്കെത്തിയത്. പരിശോധനയ്‌ക്കെത്തിയ സംഘത്തെ തൊഴിലാളികള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ പോലീസ് സ്ഥലത്തെത്തി. പിന്നീട് പോലീസിന്റെ സഹായത്തോടെയാണ് പരിശോധന പൂര്‍ത്തിയാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thrissur, News, Gold, Seized, Raid, Foreign Currency, Money, 121 Kg gold seized in Thrissur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?