മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ വെള്ളിക്കടത്ത്; 12 കിലോ വെള്ളിയുമായി ഒരാള്‍ പിടിയില്‍

മഞ്ചേശ്വരം: (https://ift.tt/2LVPMjp) മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്ന 12 കിലോ വെള്ളിയുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. കര്‍ണാടക ഉപ്പിനങ്കടിയിലെ കേശവനെ (45)യാണ് വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളെ പിന്നീട് സെയില്‍സ് ടാക്‌സ് വിഭാഗത്തിന് കൈമാറി.

മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടുള്ള കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടില്‍ വരികയായിരുന്നു കേശവന്‍. ചെക്ക്‌പോസ്റ്റില്‍ ബസ് പരിശോധനയ്ക്കിടെയാണ് രേഖകളില്ലാതെ വെള്ളി കണ്ടെടുത്തത്. കുമ്പളയിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു വെള്ളിയെന്ന് കേശവന്‍ മൊഴി നല്‍കി.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സച്ചിതാനന്ദന്‍, ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഖില്‍ പവിത്രന്‍, ഗോപി, പ്രമോദ്, ധന്യ എന്നിവരാണ് പരിശോധന നടത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Youth held with Silver
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?