യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം: എസ്.ടി.യു തീരദേശ യാത്ര 11ന്

ഉപ്പള (www.evisionnews.co): യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എസ്.ടി.യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തീരദേശ യാത്ര നടത്താന്‍ പ്രസിഡന്റ് എ. അഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.ടി.യു ജില്ലാ നേതൃയോഗം തീരുമാനിച്ചു. എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ നയിക്കുന്ന യാത്ര 11ന് രാവിലെ ഒമ്പത് മണിക്ക് മഞ്ചേശ്വരം ഹൊസബെട്ട് കടപ്പുറത്ത് നിന്ന് ആരംഭിച്ച് മൊഗ്രാല്‍ ടൗണില്‍ സമാപിക്കും. 

ഉപ്പള ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഷരീഫ് കൊടവഞ്ചി, അഷ്‌റഫ് എടനീര്‍, ഷംസുദ്ദീന്‍ ആയിറ്റി, മുംതാസ് സമീറ, പി.പി നസീമ, ഫരീദ സക്കീര്‍ അഹമ്മദ്, മുത്തലിബ് പാറക്കെട്ട്, പി.ഐ.എ ലത്തീഫ്, അസീസ് ഹാജി, മാഹിന്‍ മുണ്ടക്കൈ, ഷുക്കൂര്‍ ചെര്‍ക്കളം, ഖാദര്‍ മൊഗ്രാല്‍, സഹീദ് എസ്.എ, കെ.എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, ബി.എം അഷ്‌റഫ്, യൂസഫ് പാച്ചാണി, കെ. പള്ളിക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി കോയിപ്പാടി പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?