ആംബുലന്‍സ് വരുമ്പോള്‍ വഴിമാറിക്കൊടുക്കാതെ വണ്ടിയോടിച്ചുപോകുന്നവര്‍ ജാഗ്രതൈ? സ്വകാര്യ ബസിന് പിഴയിട്ടത് 10000 രൂപ

തൃശൂര്‍: (www.kvartha.com 18.10.2019) ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് സ്വകാര്യ ബസ് മാര്‍ഗതടസം സൃഷ്ടിച്ചത്. സംഭവത്തില്‍ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ബോധവത്കരണ ക്ലാസില്‍ പങ്കെടുപ്പിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് പോലീസിന് നിര്‍ദേശം നല്‍കിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് ആറു മണിക്കായിരുന്നു സംഭവം. കുയിലന്‍സ് എന്ന ബസ് ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ചപ്പോള്‍ തൃശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷാജി മാധവന്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഡ്രൈവറുടെ തെറ്റായ നടപടി നേരില്‍ കണ്ട ആര്‍ടിഒ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thrissur, News, Ambulance, Bus, Fine, Motor Vehicle Department, RTO, Police, Refused to give side for ambulance; 10000 Fine levied from private bus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?