തൊടുപുഴ ബാറിലെ ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാതെ പൊലീസ്
ഇടുക്കി: (https://ift.tt/34Rg8ue) വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ മദ്യം നല്‍കാതിരുന്ന സംഭവത്തില്‍ പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് തൊടുപുഴയിലെ ബാറില്‍ നാലംഗ സംഘം ബാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ചത്. ഡിവൈഎഫ്‌ഐ മുതലക്കോടം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെടെ നാലുപേരാണ് ആക്രമണം നടത്തിയത്. സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മര്‍ദ്ദനമേറ്റ ബാര്‍ ജീവനക്കാരന്റെ പരാതിയില്‍ ഡിവൈഎഫ്‌ഐ മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് ജിത്തു ഷാജി, സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തെക്കുംഭാഗം സ്വദേശി ലിജോ, ഗോപീകൃഷ്ണന്‍ കെ എസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജിത്തു ഷാജിയെയും, മാത്യൂസ് കൊല്ലപ്പള്ളിയെും ഡിവൈഎഫ്‌ഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസാണ് പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ഇത് സിപിഎമ്മിന് അറിയാമെന്നും പാര്‍ട്ടി ഇതില്‍ നിലപാടെയുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് റോയ് കെ പൗലോസ് പറഞ്ഞു.
അതേസമയം, പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതികള്‍ ഒളിവിലാണെന്നും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും തൊടുപുഴ ഡിവൈഎസ്പി കെപി ജോസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Idukki, attack, DYFI, CPM, Congress, Police, Politics, Bar Attack, Attacks on Thodupuzha Bar CCTV footage has been Identified
Powered by Info News For You

Comments
Post a Comment