ഒളിവില്‍പോയ പ്രതിയെ പിടികൂടാന്‍ അര്‍ധരാത്രി വീടുകയറി പോലീസിന്റെ അതിക്രമം; വനിതാ പോലീസിന്റെ സാന്നിധ്യം പോലുമില്ലാതെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും കസ്റ്റഡിയില്‍ എടുക്കാന്‍ ഒരുങ്ങുകയും ചെയ്തു; അഴിഞ്ഞാട്ടത്തിനിടെ രോഗിയായ സ്ത്രീ തളര്‍ന്നുവീണു
കൊല്ലം: (www.kvartha.com 21.09.2019) ഒളിവില്‍പോയ പ്രതിയെ പിടികൂടാന്‍ അര്‍ധരാത്രി സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകയറി പോലീസിന്റെ അതിക്രമം. കൊല്ലം പരവൂരിലാണ് സംഭവം. വനിതാ പോലീസിന്റെ സാന്നിധ്യം പോലുമില്ലാതെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും കസ്റ്റഡിയില്‍ എടുക്കാന്‍ ഒരുങ്ങുകയും ചെയ്തു. പോലീസിന്റെ അപ്രതീക്ഷിതമായ വീടുകയറിയുള്ള അഴിഞ്ഞാട്ടത്തിനിടെ രോഗിയായ സ്ത്രീ തളര്‍ന്നുവീണു.
തിരുവനന്തപുരം പള്ളിക്കലില്‍ സര്‍ക്കാര്‍ ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന കേസിലാണ് നിയമങ്ങളെല്ലാം കാറ്റില്‍പറത്തി പോലീസ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദമാണ് പോലീസിന്റെ ഈ അതിക്രമങ്ങള്‍ക്ക് കാരണമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സന്ധ്യ മയങ്ങിയാല്‍ പിന്നെ നേരം പുലരുംവരെ സ്ത്രീകളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കാന്‍ പോലും പാടില്ലെന്നാണ് നിയമം. അടിയന്തര ഘട്ടമായാലും അതിന് പോലീസിന് മജിസ്‌ട്രേറ്റിന്റെ അനുമതി വേണ്ടിവരും. ഇത്തരം നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അര്‍ധരാത്രി വീട്ടില്‍ കയറിയുള്ള പോലീസിന്റെ ഈ കാടത്തം. സ്വന്തം വീട്ടില്‍ സുരക്ഷിതമായി കിടന്നുറങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് അര്‍ധരാത്രി വിളിച്ചുണര്‍ത്തി പോലീസ് ഭീഷണിപ്പെടുത്തിയത്.
അതിക്രമത്തിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച സ്ത്രീയുടെ കൈ ഇതിനിടെ ഒരു പോലീസുകാരന്‍ കടന്നുപിടിച്ചു. ഇതിനിടെ കാന്‍സര്‍ രോഗിയായ പ്രതിയുടെ അമ്മ തളര്‍ന്നുവീഴുകയുംം ചെയ്തു. ഇവരെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police attack in Kollam home, Kollam, News, Local-News, Police, Attack, Women, Children, Kerala.

Powered by Info News For You

Comments
Post a Comment