ചീഞ്ഞളിഞ്ഞ മീന്‍ വില്‍പ്പനയ്ക്ക്; ഐസിട്ട് സൂക്ഷിച്ചുവെച്ച ഏഴ് പെട്ടി മീന്‍ നഗരസഭ ആരോഗ്യവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു
എറണാകുളം: (www.kvartha.com 22.09.2019) വില്‍പ്പന നടത്താനായി ഐസിട്ട് സൂക്ഷിച്ചുവെച്ച ചീഞ്ഞമത്സ്യം നഗരസഭ ആരോഗ്യവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഏറെക്കാലമായി സ്ഥലത്ത് കച്ചവടം നടത്തുന്ന മൂവാറ്റുപുഴ സ്വദേശി ഷാനവാസ് കൂത്താട്ടുകുളത്തെ സ്വകാര്യ വ്യക്തിയുടെ തുറസായ പറമ്പില്‍ സൂക്ഷിച്ചിരുന്ന എട്ട് പെട്ടി മത്സ്യമാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. പഴകിയ മത്സ്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അതേ പറമ്പില്‍ തന്നെ ആരോഗ്യവിഭാഗം കുഴിച്ചുമൂടി.
മത്സ്യത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകളില്‍ കര്‍ശനമായ പരിശോധന നരപ്പിലാക്കുമെന്നും നഗരസഭ അറിയിച്ചു. മാലിന്യം റോഡില്‍ ഉപേക്ഷിച്ചതിനു നഗരസഭ നേരത്തെ ഷാനവാസിനെതിരെ നടപടിയെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Ernakulam, Fish, Seized, Koothatukulam, Seven box rotten fish seized in Ernakulam

Powered by Info News For You

Comments
Post a Comment