മെസ്സിക്ക് ഫിഫ പുരസ്‌കാരം ലഭിച്ചതില്‍ ക്രിസ്റ്റ്യാനോയ്ക്ക് കുശുമ്പോ? പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാത്ത പോര്‍ച്ചുഗീസ് താരത്തിനെതിരെ ഫിഫ രംഗത്ത്; ലോക ഇലവനില്‍ നിന്ന് താരത്തെ ഒഴിവാക്കി സംഘടനയുടെ പ്രതികാരം

മിലാന്‍: (www.kvartha.com 25.09.2019) മികച്ച താരത്തിനുള്ള പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ഫിഫ രംഗത്ത്. പുരസ്‌കാരദാന ചടങ്ങില്‍ പോര്‍ച്ചുഗല്‍ താരം എത്താതിരുന്നത് ചടങ്ങിന്റെ പൊലിമ കുറച്ചെന്നും താരത്തിന്റെ നടപടി ശരിയായില്ലെന്നും ഫിഫ കുറ്റപ്പെടുത്തി.

മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ മെസ്സിക്കൊപ്പം റൊണാള്‍ഡോയുടെയും വിര്‍ജില്‍ വാന്‍ ഡെക്കിന്റെയും പേരുണ്ടായിരുന്നു. മെസ്സിയെയാണ് മികച്ച താരമായി തിരഞ്ഞെടുത്തത്. മെസ്സിയെ തിരഞ്ഞെടുത്ത വാര്‍ത്ത അറിഞ്ഞതിനാലാണ് റൊണാള്‍ഡോ ചടങ്ങില്‍ നിന്ന് പിന്മാറിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മിലാനില്‍ വെച്ചാണ് കഴിഞ്ഞദിവസം അവാര്‍ഡ്ദാന ചടങ്ങ് നടന്നത്.


നിലവില്‍ യുവന്റസില്‍ കളിക്കുന്ന റൊണാള്‍ഡോ ഇറ്റലിയില്‍ തന്നെയാണുള്ളത്. ചടങ്ങ് നടക്കുന്ന വേദിയിലേക്ക് റൊണാള്‍ഡോയുടെ താമസ സ്ഥലത്ത് നിന്നും 150 കിലോമീറ്റര്‍ മാത്രമാണുള്ളതെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യത്തില്‍ അവാര്‍ഡ് ചടങ്ങിന് ശേഷം പ്രഖ്യാപിച്ച ലോക ഇലവനില്‍ നിന്ന് താരത്തെ ഫിഫ ഒഴിവാക്കിയിരുന്നു. താരം ചടങ്ങില്‍ പങ്കെടുക്കാത്തതിലുള്ള അതൃപ്തി ഫിഫ ഇത്തരത്തില്‍ അറിയിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, Cristiano Ronaldo, Leonal Messi, Fifa, Award, News, Italy, Fifa against Ronaldo for not attending award ceremony


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?