ചന്ദ്രഗിരിപ്പുഴയില്‍ കാണാതായയാളെ കണ്ടെത്താനായില്ല

കാസര്‍കോട്: (www.kasargodvartha.com 02.09.2019) മീന്‍ പിടിക്കുന്നതിനിടെ ചന്ദ്രഗിരിപ്പുഴയില്‍ വീണയാളെ കണ്ടെത്താനായില്ല. പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ചു. കൊറക്കോട്ടെ വോളിബോള്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള യുവാക്കള്‍ തോണിയില്‍ തിരച്ചില്‍ നടത്തിവരികയാണ്. വിദ്യാനഗര്‍ നെല്‍ക്കളയിലെ ജയറാം (35) ആണ് അപകടത്തില്‍പെട്ടതെന്നാണ് സംശയിക്കുന്നത്. ഇയാളെ ഞായറാഴ്ച വൈകിട്ട് മുതല്‍ കാണാതായിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടാണ് കൊറക്കോട് പുഴയോരത്ത് മീന്‍ പിടിക്കുന്നതിനിടെ ഒരാള്‍ പുഴയില്‍ വീണതായി ചിലര്‍ കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒഴുക്കായതിനാല്‍ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Chandragiri-river, River, fire force, Top-Headlines, Drown,Man who drowned in Chandragiri river not found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?