ട്രെയിന്‍ തടഞ്ഞ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് പിഴ ശിക്ഷ

ചെറുവത്തൂര്‍: (https://ift.tt/2mmm9gH) ട്രെയിന്‍ തടഞ്ഞ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് പിഴ ശിക്ഷ. സി ഐ ടി യു ജില്ലാ സെക്രട്ടറി ടി വി ഗോവിന്ദന്‍, ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി വി കുഞ്ഞിരാമന്‍, വി വി ചന്ദ്രന്‍, സി ഐ ടി യു നേതാക്കളായ എം അമ്പൂഞ്ഞി, കെ കുഞ്ഞിക്കണ്ണന്‍, പി കമലാക്ഷന്‍, പി പത്മിനി, വി ശശി, എ ഐ ടി യു സി നേതാക്കളായ എ അമ്പൂഞ്ഞി, പി വിജയകുമാര്‍, പി പി കുഞ്ഞമ്പു എന്നിവരെയാണ് തലശ്ശേരി സി ജെ എം കോടതി 2,500 രൂപ പിഴയടയ്ക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് 2018 ഡിസംബര്‍ എട്ടിനാണ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മലബാര്‍ എക്‌സ്പ്രസ് തടഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Cheruvathur, Trade-union, Fine, Top-Headlines, Fine for Trade-union leaders for blocking train
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?