ഭാര്യയെപ്പറ്റി നാട്ടുകാരോട് മോശം പറഞ്ഞ ബന്ധുവിന്റെ കാല്‍ അറുത്തുമാറ്റി; ഭര്‍ത്താവ് അറസ്റ്റില്‍
ഇടുക്കി: (www.kvartha.com 19.09.2019) ഭാര്യയെപ്പറ്റി നാട്ടുകാരോട് മോശം പറഞ്ഞ ബന്ധുവിന്റെ കാല്‍ അറുത്തുമാറ്റിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മറയൂര്‍ കര്‍ശനാട് സ്വദേശി മുരുകനാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെയാണ് മുരുകന്‍ പിതാവിന്റെ സഹോദരനായ മുത്തുപാണ്ടിയുടെ കാല്‍ അറുത്തുമാറ്റിയത്.
കഴിഞ്ഞ ദിവസം രാജപാളയത്തെ ബന്ധുവിട്ടിലെ കല്യാണ ചടങ്ങിന് പോകും വഴി തന്റെ ഭാര്യയെപ്പറ്റി മോശമായി പറഞ്ഞതിനെ തുടര്‍ന്നാണ് മുത്തുപാണ്ടിയുടെ കാല്‍ വെട്ടിമാറ്റിയതെന്ന് മുരുകന്‍ പൊലീസില്‍ മൊഴി നല്‍കി. കൃത്യത്തിനുപയോഗിച്ച കത്തി വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെടുത്തു.
മുരുകന്റെ ഭാര്യയെ മറ്റൊരാളുമായി ബന്ധപ്പെടുത്തി മുത്തുപാണ്ടി നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ മുരുകന്‍ കാന്തല്ലൂരിലേക്ക് തടിപ്പണിക്ക് പോകും വഴിയാണ് മുത്തുപാണ്ടിയെ കോവില്‍ക്കടവിന് സമീപം കടയുടെ വരാന്തയില്‍ വെച്ച് ഇടത് കാല്‍ പൂര്‍ണമായും വെട്ടി മുറിച്ചിട്ടത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Idukki, News, Wife, Husband, attack, Arrested, Crime, Bad quoted about wife; Husband stabbed relative

Powered by Info News For You

Comments
Post a Comment