ഡ്രീംസോണ്‍ കോണ്‍വെക്കേഷന്‍ പരിപാടിയും കിഡ്‌സ് ഫാഷന്‍ ഷോയും ശനിയാഴ്ച
കാസര്‍കോട് (www.evisionnews.co): ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവ. അംഗീകാരത്തോടെയുള്ള ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസിലെ മാസ്റ്റര്‍ ഡിപ്ലോമ വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷന്‍ പരിപാടിയും കിഡ്‌സ് ഫാഷന്‍ ഷോയും ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കാസര്‍കോട് പാര്‍ലമെന്റ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും. ഡ്രീം സോണ്‍ സെന്റര്‍ ഹെഡ് സി.ഐ അബ്ദുല്‍ സലാം സ്വാഗതം പറയും. ഡ്രീം സോണ്‍ ഫാഷന്‍ ഡിസൈന്‍ ഹെഡ് ആന്ദ്ര ബട്ടാചാര്യ, സെന്റര്‍ മാനേജര്‍ രചന സഞ്ചയി സംബന്ധിക്കും.
Powered by Info News For You
Comments
Post a Comment