ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു പിടികൂടിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് യു പി പോലീസ്

ലക്‌നൗ: (www.kvartha.com 14.09.2019) ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു പിടികൂടിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഉത്തര്‍പ്രദേശ് പോലീസ്. നേപ്പാള്‍ അതിര്‍ത്തിയിലുള്ള സിദ്ധാര്‍ഥ് നഗറിലാണ് ക്രൂരമായ സംഭവം. റിങ്കു പാണ്ഡെ എന്ന യുവാവിനെ പോലീസുകാര്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ഗതാഗത നിയമം ലംഘിച്ചെന്നതിന്റെ പേരില്‍ രണ്ട് പോലീസുകാര്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കുകയും അസഭ്യം പറഞ്ഞു റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പ്രചരിച്ചത്. യുവാവിനെ മര്‍ദിക്കുന്നത് ഭയത്തോടെ നോക്കിനില്‍ക്കുന്ന ബന്ധുവായ കുഞ്ഞിനെയും ദൃശ്യത്തില്‍ കാണാം. പോലീസിന്റെ അക്രമത്തില്‍ ഈ കുഞ്ഞിനും പരിക്കേറ്റു.

After Video Of Beating, 2 UP Cops Charged For Trying To Kill Man On Road, News, Crime, Criminal Case, Police, attack, Suspension, Video, National

ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു നടുറോഡില്‍ വച്ച് പോലീസ് മര്‍ദിക്കുകയായിരുന്നുവെന്നു യുവാവിന്റെ കുടുംബം ആരോപിച്ചു. യുവാവ് മദ്യപിച്ചു വാഹനമോടിച്ചെന്നാണു പോലീസ് പറയുന്നത്. എന്നാല്‍ മദ്യപാനം സംബന്ധിച്ച യാതൊരു പരിശോധനയും പോലീസ് നടത്തിയില്ല. പ്രദേശത്ത് മതധ്രുവീകരണത്തിനു യുവാവ് ശ്രമിച്ചതായും പോലീസ് പറയുന്നു.

നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജയിലിലടയ്ക്കണമെന്നും നടുറോഡിലിട്ടു മര്‍ദിക്കുകയല്ല വേണ്ടതെന്നും യുവാവ് പോലീസിനോടു പറയുന്നത് കേള്‍ക്കാം. മര്‍ദനത്തിനു ശേഷം പോലീസുകാര്‍ മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ യുവാവിനു നല്‍കി. എന്തുതെറ്റാണു താന്‍ ചെയ്തതെന്നു യുവാവ് പോലീസിനോടു രോഷാകുലനായി ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതു വകുപ്പിനു നാണക്കേടാണെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ധര്‍മവീര്‍ സിങ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After Video Of Beating, 2 UP Cops Charged For Trying To Kill Man On Road, News, Crime, Criminal Case, Police, attack, Suspension, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?