കോണ്‍ഗ്രസിലെ കെ പി റഷീദയുടെ വോട്ട് അസാധുവായി; പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദയ്‌ക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു, യു ഡി എഫിന് കനത്ത തിരിച്ചടി
തൃക്കരിപ്പൂര്‍: (https://ift.tt/2mel4Ij) പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കോണ്‍ഗ്രസിന്റെ സുബൈദയ്‌ക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ കെ പി റഷീദയുടെ വോട്ട് അസാധുവായതോടെ ഇരുപക്ഷത്തും തുല്യവോട്ടായി മാറുകയും അവിശ്വാസം പരാജയപ്പെടുകയുമായിരുന്നു. ഇത് യു ഡി എഫിന് കനത്ത തിരിച്ചടിയായി.
15 അംഗ ഭരണസമിതിയില്‍ സുബൈദ ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളുണ്ട് യു ഡി എഫിന്. ആറ് അംഗങ്ങളുള്ള സി പി എം സുബൈദയ്ക്കു പിന്തുണ നല്‍കി. റഷീദയുടെ വോട്ട് അസാധുവായതോടെ ഇരുപക്ഷത്തും വോട്ട് ഏഴ് വീതമായി. ഇതോടെ പുറത്താക്കാനുള്ള അംഗബലം ഭരണപക്ഷത്ത് ഇല്ലാതായി. തുടര്‍ന്ന് വോട്ടിനിട്ടു തള്ളുകയായിരുന്നു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ജനശ്രീ ജില്ലാ ട്രഷററും ആണ് സുബൈദ. വീട് കയറി അക്രമം നടത്തിയതിനു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തള്ളിയത് യു ഡി എഫിനെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ യു ഡി എഫ് അവിശ്വാസം കൊണ്ടുവന്നത്.
മുസ്ലിം ലീഗ് അംഗം ടി പി മുത്തലിബ് അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍. സജീവനാണ് വോട്ടെടുപ്പ് നിയന്ത്രിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Trikaripur, UDF, Padanna, Top-Headlines, Panchayath, Congress, No confidence motion against Padanna Panchayat Vice president Zubaida lost
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment