ലാലിഗയില്‍ വലന്‍സിയയെ തകര്‍ത്ത് ബാഴ്‌സലോണ; കറ്റാലന്മാര്‍ക്ക് വേണ്ടി ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞുകളിച്ചത് പതിനാറുകാരന്‍ പയ്യന്‍
ബാഴ്‌സലോണ: (www.kvartha.com 15.09.2019) ഗോളടിച്ചും അടിപ്പിച്ചും പതിനാറുകാരന്‍ അന്‍സു ഫാറ്റിയും ഇരട്ടഗോളുമായി സുവാരസും നിറഞ്ഞുകളിച്ച ലാലിഗാ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. വലന്‍സിയയെയാണ് 5-2ന് ബാഴ്‌സലോണ തകര്‍ത്തുവിട്ടത്. അന്‍സു ഫാറ്റി, ഡീജോങ്ങ്, പിക്വേ എന്നിവര്‍ ഓരോ ഗോളുകള്‍ വീതമടിച്ചപ്പോള്‍ സുവാരസ് ഇരട്ടഗോള്‍ നേടി.
കളിതുടങ്ങി രണ്ടാംമിനിറ്റില്‍ തന്നെ അന്‍സു ഫാറ്റി ബാഴ്‌സയെ മുന്നിലെത്തിച്ചു. അഞ്ചുമിനിറ്റിനകം മറ്റൊരു യുവതാരം ഡിജോങ്ങ് ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. എന്നാല്‍ 27ആം മിനിറ്റില്‍ കെവിന്‍ ഗെമെയ്‌റോയിലൂടെ വലന്‍സിയ ഒരുഗോള്‍ തിരിച്ചടിച്ചു. ആദ്യം റഫറി ഓഫ്‌സൈഡ് വിളിച്ചെങ്കിലും വാറിന്റെ ഇടപെടലിലൂടെ ഗോള്‍ അനുവദിച്ചു. രണ്ടാംപകുതിയില്‍ 51ആം മിനിറ്റില്‍ പിക്വേയും 61, 81 മിനിറ്റുകളില്‍ സുവാരസും വലകുലുക്കിയതോടെ ബാഴ്‌സ ജയമുറപ്പിച്ചു. ഇഞ്ച്വറി ടൈമില്‍ മാക്‌സിമിലിയാനോ ഗോമസിലൂടെ വലന്‍സിയ തോല്‍വിഭാരം കുറച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Barcelona, News, la Liga, Valencia, Barcelona 5-2 Valencia: Ansu Fati dresses as Messi in handsome win

Powered by Info News For You

Comments
Post a Comment