ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അതിര്‍ത്തിയില്‍ വന്‍ ആക്രമണത്തിനുള്ള തയ്യാറെടുപ്പുമായി കൂടുതല്‍ പാക് പട്ടാളം; എന്തും നേരിടാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യം, അതീവ ജാഗ്രത
ന്യൂഡെല്‍ഹി: (www.kvartha.com 09.09.2019) ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സേനാവിന്യാസം ശക്തമാക്കിയെന്നും സൂചന. ഇതോടെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. എന്തും നേരിടാന്‍ തയ്യാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്കു നിര്‍ദേശവും നല്‍കി.
അതേസമയം ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനായാണ് മസൂദ് അസ് ഹറിനെ ജയില്‍ മോചിതനാക്കിയതെന്നാണ് വിവരം. പാക് സൈനികരില്‍ നിന്ന് ആക്രമണമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന് പിന്നാലെ രാജ്യത്ത് അതീവജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവച്ചത്.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹര്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നല്‍കിയത് മസൂദ് അസ്ഹര്‍ ആണ്.
ജമ്മു കശ്മീരിലെ സിയാക്കോട്ടിലും രാജസ്ഥാനിലും ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ അതിര്‍ത്തിയിലും പാകിസ്ഥാന്‍ സൈനിക വിന്യാസം കൂട്ടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജമ്മുവിലും രാജസ്ഥാനിലും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചിരുന്നു. കശ്മീര്‍ ജനതയുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും പാകിസ്ഥാന്‍ വിമര്‍ശിച്ചിരുന്നു.
കശ്മീരിന്റെ പ്രത്യേത പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് പാക് ഭീകരന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന വാര്‍ത്ത രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. മറ്റ് തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാനാണ് അസ്ഹറിനെ മോചിപ്പിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അസ്ഹറിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അസ്ഹറിനെ ആരോഗ്യ പരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നും കൃത്യമായ പ്ലാനിംഗോടെ അതിനെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും സൈനിക വിഭാഗങ്ങള്‍ക്കും അതിര്‍ത്തി സുരക്ഷാ സേനയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇരുപതുവര്‍ഷം മുന്‍പ് ഇന്ത്യ വിട്ടയച്ച ഭീകരവാദി നേതാവാണ് മസൂദ് അസര്‍. പാകിസ്ഥാന്‍ ഭീകരവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപക നേതാവാണ്.സഅല്‍ഖ്വയ്ദ ബന്ധമുള്ള ഹല്‍ക്കദുല്‍ മുജാഹിദ്ദീന്റെ നേതാവായാണു തുടക്കം. അഞ്ചുവര്‍ഷം ഇന്ത്യന്‍ ജയിലിലായിരുന്നു മസൂദ് അസ്ഹര്‍. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായും അടുത്ത ബന്ധമുള്ള ഭീകരസംഘടനാ നേതാവാണ് മസൂദ് അസ്ഹര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jaish chief Masood Azhar secretly released from Pakistan jail: Intelligence report, New Delhi, News, Politics, Trending, Pakistan, Military, National.

തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രകോപനം. കാശ്മീരിലെ സഹോദരങ്ങള്‍ക്ക് വേണ്ടി അവസാന വെടിയുണ്ടയും, അവസാന സൈനികനും, അവസാന ശ്വാസവും ശേഷിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടയിലാണ് പാക് ഭീകരന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന വാര്‍ത്ത രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. മറ്റ് തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാനാണ് അസ്ഹറിനെ മോചിപ്പിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അസ്ഹറിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അസ്ഹറിനെ ആരോഗ്യ പരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നും കൃത്യമായ പ്ലാനിംഗോടെ അതിനെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും സൈനിക വിഭാഗങ്ങള്‍ക്കും അതിര്‍ത്തി സുരക്ഷാ സേനയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇരുപതുവര്‍ഷം മുന്‍പ് ഇന്ത്യ വിട്ടയച്ച ഭീകരവാദി നേതാവാണ് മസൂദ് അസര്‍. പാകിസ്ഥാന്‍ ഭീകരവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപക നേതാവാണ്.സഅല്‍ഖ്വയ്ദ ബന്ധമുള്ള ഹല്‍ക്കദുല്‍ മുജാഹിദ്ദീന്റെ നേതാവായാണു തുടക്കം. അഞ്ചുവര്‍ഷം ഇന്ത്യന്‍ ജയിലിലായിരുന്നു മസൂദ് അസ്ഹര്‍. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായും അടുത്ത ബന്ധമുള്ള ഭീകരസംഘടനാ നേതാവാണ് മസൂദ് അസ്ഹര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jaish chief Masood Azhar secretly released from Pakistan jail: Intelligence report, New Delhi, News, Politics, Trending, Pakistan, Military, National.
Powered by Info News For You

Comments
Post a Comment