മഞ്ചേശ്വരത്ത് മുഖ്യ ശത്രു ബി.ജെ.പി അല്ല, യു.ഡി.എഫ് എന്ന് എം. ശങ്കര്‍ റൈ

കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രധാന എതിരാളി യു.ഡി.എഫ് ആണെന്നും ബി.ജെ.പി അല്ലെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ. മണ്ഡലത്തില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യമാണ് എല്‍.ഡി.എഫിനെന്നും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്നും ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല ഇപ്പോള്‍. ഇടതു മുന്നണിക്ക് അനുകൂലമായ നിലയാണ് മണ്ഡലത്തിലുള്ളത്. പ്രാദേശിക ജനപ്രതിനിധി എന്ന നിലയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്നതായും ശങ്കര്‍റൈ പറഞ്ഞു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ദേശീയ തലത്തില്‍ തന്നെ ബി.ജെ.പിക്കെതിരെ പ്രതിരോധം ശക്തമാകുന്നതിനിടെയിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ബി.ജെ.പിയോടുള്ള മൃദുസമീപനം. സി.പി.ഐ ഘടകത്തിലും വലിയ രീതിയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ എം. ശങ്കര്‍റൈയെ സ്ഥാനാര്‍ത്ഥിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്. നേരത്തെ മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിന്റെ പേരായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചതും സിഎച്ചിനെയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?