കുറ്റവാളികള്‍ ജാഗ്രതൈ! ഏത് തിരക്കിനിടയിലും കുറ്റവാളികളെ കണ്ടെത്താന്‍ കേരളാ പോലീസിന്റെ കൃത്രിമ ബുദ്ധിയുള്ള ക്യാമറ; എഐ ക്യാമറകള്‍ ഉടനെത്തും

തിരുവനന്തപുരം: (www.kvartha.com 21.09.2019) ഏത് തിരക്കിനിടയിലും കുറ്റവാളികളെ കണ്ടെത്താന്‍ കേരളാ പോലീസിന്റെ കൃത്രിമ ബുദ്ധിയുള്ള ക്യാമറ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) നിരീക്ഷണ ക്യാമറകള്‍ ഇതിനായി ഉടന്‍ എത്തും.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലെയും ബസ് സ്‌റ്റേഷനുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ആദ്യ കണ്‍ട്രോള്‍ റൂം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലായിരിക്കും. ഇതിനായി കെ-ഡിസ്‌ക് (കേരള ഡവലപ്‌മെന്റ് ഓഫ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സില്‍) സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. 24 ആണ് താത്പര്യപത്രം സ്വീകരിക്കാനുള്ള അവസാന തീയതി.


പൊലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ ചിത്രങ്ങള്‍ ആദ്യം ക്യാമറാ മെമ്മറിയില്‍ അപ്‌ലോഡ് ചെയ്യും. അവരില്‍ ആരെങ്കിലും ക്യാമറയ്ക്കു സമീപമെത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാന്‍ എഐ ക്യാമറയ്ക്ക് സാധിക്കും. മുഖത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കുന്ന ഫേഷ്യല്‍ റെകഗ്‌നിഷന്‍ സാങ്കേതിക വിദ്യയാണ് എഐ ക്യാമറയില്‍ ഉപയോഗിക്കുന്നത്. 

ഒട്ടേറെ മുഖങ്ങള്‍ ഒരേസമയം തിരിച്ചറിയാന്‍ ക്യാമറയ്ക്ക് സാധിക്കും. പോലീസിന്റെ വിവര ശേഖരത്തിലെ ചിത്രവുമായി എത്ര ശതമാനം സാമ്യമുണ്ടെന്ന വിവരമാകും കണ്‍ട്രോള്‍ റൂമിലേക്കു തത്സമയം നല്‍കുക. ആ സമയത്തെ വിഡിയോ ക്ലിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് അയയ്ക്കും. റോഡില്‍ നിയമ ലംഘനം നടത്തുന്നവരെ പിടികൂടാന്‍ മോട്ടര്‍ വാഹന വകുപ്പും എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ നീക്കം നടത്തുന്നുണ്ട്. കെല്‍ട്രോണ്‍ ആണ് പദ്ധതി നിര്‍ദേശം തയാറാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, CCTV, Thiruvananthapuram, Police, News, Kerala Police to Try Camera With Artificial Intelligence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?