വണ്ടര്‍ല, പരിസ്ഥിതി - ഊര്‍ജ സംരക്ഷണ പുരസ്‌കാരം; സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം

കൊച്ചി: (www.kvartha.com 02.09.2019) മികച്ച സ്‌കൂളുകള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് പുറമേ, മികച്ച പരിസ്ഥിതി-ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശം നല്‍കുകയും വിദ്യാര്‍ത്ഥികളെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വണ്ടര്‍ല പ്രത്യേക അവാര്‍ഡ് നല്‍കും.

 News, Kerala, Kochi, Award, Environmental problems, school, Students, Amusement Park, Cash, Tamilnadu, Teacher, Wonderla, Environment and Energy Conservation Award; Schools can Apply

പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഏര്‍പ്പെടുത്തുന്ന പരിസ്ഥിതി-ഊര്‍ജ സംരക്ഷ പുരസ്‌കാരത്തിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും സ്‌കൂളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനതലത്തില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 50,000 രൂപയും രണ്ടാംസ്ഥാനം നേടുന്ന രണ്ടു സ്‌കൂളുകള്‍ക്ക് 25,000 രൂപ വീതവും മൂന്നാമതെത്തുന്ന മൂന്നു സ്‌കൂളുകള്‍ക്ക് 15,000 രൂപ വീതവും ക്യാഷ് അവാര്‍ഡ് ലഭിക്കും.

സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന അദ്ധ്യാപകന് 20,000 രൂപയും രണ്ടാംസ്ഥാനത്തിന് 15,000 രൂപയും മൂന്നാംസ്ഥാനത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും. എല്ലാവര്‍ക്കും ട്രോഫിയും സമ്മാനിക്കും.

മികച്ച നിലവാരം പുലര്‍ത്തുന്ന മറ്റ് 30 സ്‌കൂളുകള്‍ക്ക് പ്രോത്സാഹന സമ്മാനവും പങ്കെടുത്ത എല്ലാ സ്‌കൂളുകള്‍ക്കും ട്രോഫിയും പ്രശസ്തി പത്രവും ലഭിക്കും.

മാലിന്യ നിര്‍മാര്‍ജന സംസ്‌കരണ പരിപാടികള്‍, ഹരിതവത്കരണം, മഴവെള്ള സംഭരണം, പച്ചക്കറി കൃഷി, പൂന്തോട്ട നിര്‍മ്മാണം, പരിസ്ഥിതിക്ക് ഇണങ്ങുന്ന സാധന സാമഗ്രികളുടെ നിര്‍മ്മാണം, പരിസ്ഥിതി അനുബന്ധ ക്‌ളബ്ബുകളുടെ പ്രവര്‍ത്തനം, ഊര്‍ജ സംരക്ഷണ പരിപാടികള്‍ എന്നിവയില്‍ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം വിലയിരുത്തിയാണ് ജേതാക്കളെ കണ്ടെത്തുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ https://ift.tt/1gJH53B എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത്, സെപ്തംബര്‍ 30നകം 'ദി കോ-ഓര്‍ഡിനേറ്റര്‍, വണ്ടര്‍ല പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡ് - 2019, വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ്, പള്ളിക്കര, കൊച്ചി - 683565' എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 75938 53107

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kochi, Award, Environmental problems, school, Students, Amusement Park, Cash, Tamilnadu, Teacher, Wonderla, Environment and Energy Conservation Award; Schools can Apply


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?