ബാബരി മസ്ജിദ് തകര്‍ത്ത കേസ്; ബിജെപി നേതാവ് കല്യാണ്‍ സിങ്ങിന് പ്രത്യേക കോടതിയുടെ സമന്‍സ്

ലഖ്‌നൗ: (www.kvartha.com 22.09.2019) ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കല്യാണ്‍ സിങ്ങിന് പ്രത്യേക കോടതിയുടെ സമന്‍സ്. സിബിഐ പ്രത്യേക കോടതിയാണ് സെപ്റ്റംബര്‍ 27ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ സിങ്ങിന് സമന്‍സ് അയച്ചിരിക്കുന്നത്.

കല്യാണ്‍ സിങ്ങിന് സമന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒമ്പതിന് സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ സമയത്ത് രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു കല്യാണ്‍ സിങ്ങ്. രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കല്യാണ്‍ സിങ്ങിന് കോടതി സമന്‍സ് നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് കല്യാണ്‍ സിങ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് ഗവര്‍ണര്‍ പദവിയിലിരുന്നപ്പോള്‍ കല്യാണ്‍ സിങ്ങിനെ ചോദ്യം ചെയ്യാതിരുന്നത്.


ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, എംഎം ജോഷി, ഉമ ഭാരതി എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, Lucknow, News, BJP, Babri Masjid Demolition Case, Babri Masjid demolition case: Special CBI court issues summons to Kalyan Singh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?