വിമാനത്തിനുള്ളില്‍ ഡോക്ടര്‍ ദമ്പതികളുടെ അടിപൊളി ഫോട്ടോ ഷൂട്ട്; വൈറലായി ചിത്രങ്ങള്‍
കണ്ണൂര്‍: (www.kvartha.com 04.09.2019) വിമാനത്തിനുള്ളില്‍ ഡോക്ടര്‍ ദമ്പതികളുടെ അടിപൊളി ഫോട്ടോ ഷൂട്ട്. ഡോക്ടര്‍മാരായ ലാല്‍കൃഷ്ണയുടെയും ശ്രുതിയുടെയും വിവാഹ ഫോട്ടോഷൂട്ട് ആണ് വിമാനത്തിനുള്ളില്‍ നടത്തിയത്. ഇരുവരുടെയും വിമാനത്തില്‍ നിന്നുള്ള വിവാഹചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലായി കഴിഞ്ഞു.
ശ്രുതി കണ്ണൂര്‍ സ്വദേശിനിയും ലാല്‍കൃഷ്ണ അടൂര്‍ സ്വദേശിയുമാണ്. കണ്ണൂരില്‍ വിവാഹം കഴിഞ്ഞ് എറണാകുളത്തേക്ക് പോകാനായി കയറിയ വിമാനത്തില്‍ നിന്നുമാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. വിമാനത്തില്‍ വെച്ച് ചിത്രങ്ങള്‍ എടുക്കണം എന്നു മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ തടസമാകുമോ, അനുമതി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ അമിത പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല എന്ന് ക്യാമറാമാന്‍ അമ്പു രമേശ് പറയുന്നു.
വിമാനത്തില്‍ കയറിയശേഷം ജീവനക്കാരോടു കാര്യം പറഞ്ഞപ്പോള്‍ മറ്റു പ്രശ്‌നങ്ങളൊന്നും തന്നെയില്ല. വിവാഹവേഷത്തില്‍ എത്തിയ നവദമ്പതികള്‍ക്ക് അവര്‍ ഫോട്ടോ ഷൂട്ടിന് എല്ലാവിധ അനുമതിയും നല്‍കി. മാത്രമല്ല, സഹയാത്രക്കാര്‍ക്കും പ്രശ്‌നങ്ങളില്ല. പിന്നീട് നവദമ്പതികള്‍ക്ക് സ്‌നേഹാശംസകളുടെ പ്രവാഹമായിരുന്നു.
പിന്നെ മറ്റൊന്നും ചിന്തിക്കാതെ ക്യാമറാമാന്‍മാരായ അമ്പു രമേശും വിമല്‍ ശങ്കറും തങ്ങളുടെ ജോലി തുടങ്ങി. കിട്ടിയ സമയം കൊണ്ട് മനോഹരമായ കുറച്ചു ചിത്രങ്ങള്‍ എടുത്തു. കൊച്ചിയിലെത്തി വിമാനത്തില്‍ നിന്നിറങ്ങുമ്പോഴും ദമ്പതികളുടെ ചിത്രങ്ങള്‍ പകര്‍ത്തി. വിമാനത്തിലെ ജീവനക്കാരും ചിത്രങ്ങളുടെ ഭാഗമായി. എല്ലാം കഴിഞ്ഞ് സഹപ്രവര്‍ത്തകനായ വിഷ്ണു തച്ചന്റെ ഗ്രേഡിങ് കൂടി കഴിഞ്ഞതോടെ ചിത്രങ്ങള്‍ സൂപ്പറാവുകയും ചെയ്തു.
തൃശൂര്‍ പൂരത്തിനിടയില്‍ പകര്‍ത്തിയ ലാല്‍ കൃഷ്ണ- ശ്രുതി ദമ്പതികളുടെ സേവ് ദി ഡേറ്റ് വിഡിയോയും വൈറലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Doctor couples wedding photo shoot in aeroplane goes viral, Kannur, News, Local-News, Doctor, Marriage, Lifestyle & Fashion, Flight, Kerala.

Powered by Info News For You

Comments
Post a Comment