ആര്‍ എസ് എസ് മാതൃകയില്‍ സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ്; പ്രചാരക്മാരെപ്പോലെ, പ്രേരക്മാരെ നിയമിച്ചു പാര്‍ട്ടി പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിക്കാന്‍ ശ്രമം
ന്യൂഡെല്‍ഹി: (www.kvartha.com 10.09.2019) ആര്‍ എസ് എസ് മാതൃകയില്‍ സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുന്നു. സപ്തംബര്‍ മൂന്നിനു ഡെല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയാണ് ഈ ആശയം മുന്നോട്ടുവച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണു പാര്‍ട്ടിയെമാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ആര്‍ എസ് എസിന്റെ പ്രചാരക്മാരെപ്പോലെ, പ്രേരക്മാരെ നിയമിച്ചു പാര്‍ട്ടി പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷനു മൂന്ന് പ്രേരക്മാരെയാണ് നിമിക്കുക. സപ്തംബര്‍ അവസാനത്തിനകം പ്രേരക്മാരെ നിര്‍ദേശിക്കാന്‍ പിസിസികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രത്യയശാസ്ത്ര മാര്‍ഗദര്‍ശിയായ ആര്‍ എസ് എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരാണു പ്രചാരക്മാര്‍. ആര്‍ എസ് എസ് ശാഖകള്‍ സംഘടിപ്പിക്കുക, സംഘടനയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, സന്നദ്ധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണു പ്രചാരക്മാരുടെ പ്രധാന ജോലി. ഇതിനു സമാനമായാണ് കോണ്‍ഗ്രസ് പ്രേരക്മാരുടേയും പ്രവര്‍ത്തനം. എന്നാല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു മാറിനില്‍ക്കുക എന്ന തത്വം പ്രചാരക്മാരെപ്പോലെ പ്രേരക്മാര്‍ക്കു ബാധകമാകില്ലെന്ന പ്രത്യേകതയുമുണ്ട്.
അഞ്ചു മുതല്‍ ഏഴു ദിവസം വരെ പരിശീലനം നല്‍കി പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രമാണ് പ്രേരക്മാരെ നിയമിക്കുന്നത്. മാസത്തിലൊരിക്കല്‍ പ്രേരക്മാര്‍ ജില്ലാ ഓഫീസില്‍ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാന, ദേശീയ വിഷയങ്ങളെക്കുറിച്ചു സംവാദം സംഘടിപ്പിക്കണമെന്ന നിര്‍ദേശവുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress to appoint ‘Preraks’ on RSS model of mass contact, New Delhi, News, Politics, Congress, BJP, Lok Sabha, Election, National.

Powered by Info News For You

Comments
Post a Comment