യൂത്ത് ലീഗ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി: ഇര്‍ഷാദ് മലങ്കൈ പ്രസി, ആസിഫ് ഉപ്പള ജന. സെക്ര

കാസര്‍കോട് (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ആസിഫ് ഉപ്പള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.ബി യൂസിഫ് ഹാജി പതാക ഉയര്‍ത്തി.

യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍ പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ ഹാജി, ട്രഷറര്‍ ഗോള്‍ഡന്‍ മൂസ, ആദം സാഹിബ്, അബ്ദുള്ള മാളിക, പിബി സലീം, അലി മാസ്റ്റര്‍, ഉമ്മര്‍ അപ്പോളോ, മക്ബോള്‍, അശ്‌റഫ് സിറ്റിസണ്‍, ഹനീഫ് കല്‍മറ്റ, ഹമീദ് ബന്തിയോട്, റഹിമാന്‍ ബന്തിയോട്, അസീം മണിമുണ്ട, മുസ്തഫ, ബഷീര്‍ സംഗം, ലത്തീഫ് പത്വാടി, നൗഫല്‍ ചെറുഗോളി, ജലീല്‍ അടക്ക, ഇസ്മായില്‍ ഓളയം, മുനീര്‍ ബന്ദിയോട്, നൗഫല്‍ ചെറുഗോളി പ്രസംഗിച്ചു.

കൗണ്‍സില്‍ മീറ്റ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, ബഷീര്‍ മൊഗര്‍, മുക്താര്‍, ഫാറൂഖ് ചെക്‌പോസ്‌റ് സംസാരിച്ചു. യൂത്ത് ലീഗ് സെക്രട്ടറി അസീസ് കളത്തൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: ഇര്‍ഷാദ് മലങ്കൈ (പ്രസി), റഷീദ് റെഡ് ക്ലബ്, സൂപി ബന്തിയോട്, ഷറഫുദീന്‍ പെരിങ്ങാടി, സഫറുള്ള മണിമുണ്ട, ആസിഫ് മുട്ടം, റഫീഖ് ബേക്കൂറിനെ (വൈസ് പ്രസി), ആസിഫ് ഉപ്പള (ജന .സെക്ര), ഹൈദര്‍ അടക്ക, നൗഷാദ് പത്വാടി, നൗഫല്‍ ചെറുഗോളി, ഖലീല്‍ ചിനമോഗര്‍, സമീര്‍ ബോണ്ട് (ജോ. സെക്ര),


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?