മിനിറ്റുകള്‍ക്കുള്ളില്‍ മാങ്ങയണ്ടി മുളച്ച് മാവായി കായ്ച്ചു; തെരുവരങ്ങില്‍ സംഭവിച്ചത്..
കൊച്ചി: (https://ift.tt/2mmQSLh) എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിലെ 'തെരുവരങ്ങ്' കാണാനെത്തിയവര്‍ക്ക് മുന്നില്‍ വിസ്മയം തീര്‍ത്ത് ജാലവിദ്യക്കാരന്‍.
ഒരു മാങ്ങയണ്ടി ചെടിച്ചെട്ടിയില്‍ ഇട്ട് കുട്ടയിട്ടുമൂടി, അല്‍പ്പസമയം കഴിഞ്ഞ് കുട്ടമാറ്റി നോക്കുമ്പോള്‍ മാവിന്‍തൈ... അടച്ച് വെച്ച് പിന്നെയും കുറച്ചുനേരം കൂടി കഴിഞ്ഞപ്പോള്‍ ചെറിയൊരു മാവായി വളര്‍ന്ന്, മാങ്ങകള്‍ കായ്ച്ചുകിടക്കുന്നു... നിമിഷങ്ങള്‍ക്കുള്ളിലാണ് മാവ് മുളച്ച് കായ്ച്ചത്.
പി ജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന 'തെരുവരങ്ങ്' തെരുവ് അവതരണങ്ങളുടെ ഭാഗമായി 'തെരുവുമാജിക്' കലാകാരനായ ചെര്‍പ്പുളശ്ശേരി ഷംസുദ്ദീന്‍ അവതരിപ്പിച്ച 'മാംഗോ ട്രീ' എന്ന തെരുവുമാജിക്കാണ് കാണികളെ കൈയിലെടുത്തത്.
എറണാകുളം 'സി ഫോര്‍ കാര്‍ട്ട്' അവതരിപ്പിച്ച ചാപ്ലിന്‍, കൊല്‍ക്കത്ത ആള്‍ട്ടര്‍നേറ്റീവ് ലിവിങ് തിയേറ്ററിന്റെ 'ആന്‍ ആക്ഷന്‍' എന്നിവയും പബ്ലിക് ലൈബ്രറി അങ്കണത്തില്‍ അരങ്ങേറി.
ശനിയാഴ്ച വൈകീട്ട് ആറിന് ജനരംഗ വേദിയുടെ 'കരിരാവണം', എറണാകുളം പേസിന്റെ 'വറുത്ത മീന്‍', കോട്ടയ്ക്കല്‍ ലിറ്റില്‍ എര്‍ത്ത് തിേയറ്ററിന്റെ 'മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍' എന്നിവയും അരങ്ങേറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഒരു മാങ്ങയണ്ടി ചെടിച്ചെട്ടിയില്‍ ഇട്ട് കുട്ടയിട്ടുമൂടി, അല്‍പ്പസമയം കഴിഞ്ഞ് കുട്ടമാറ്റി നോക്കുമ്പോള്‍ മാവിന്‍തൈ... അടച്ച് വെച്ച് പിന്നെയും കുറച്ചുനേരം കൂടി കഴിഞ്ഞപ്പോള്‍ ചെറിയൊരു മാവായി വളര്‍ന്ന്, മാങ്ങകള്‍ കായ്ച്ചുകിടക്കുന്നു... നിമിഷങ്ങള്‍ക്കുള്ളിലാണ് മാവ് മുളച്ച് കായ്ച്ചത്.
പി ജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന 'തെരുവരങ്ങ്' തെരുവ് അവതരണങ്ങളുടെ ഭാഗമായി 'തെരുവുമാജിക്' കലാകാരനായ ചെര്‍പ്പുളശ്ശേരി ഷംസുദ്ദീന്‍ അവതരിപ്പിച്ച 'മാംഗോ ട്രീ' എന്ന തെരുവുമാജിക്കാണ് കാണികളെ കൈയിലെടുത്തത്.
എറണാകുളം 'സി ഫോര്‍ കാര്‍ട്ട്' അവതരിപ്പിച്ച ചാപ്ലിന്‍, കൊല്‍ക്കത്ത ആള്‍ട്ടര്‍നേറ്റീവ് ലിവിങ് തിയേറ്ററിന്റെ 'ആന്‍ ആക്ഷന്‍' എന്നിവയും പബ്ലിക് ലൈബ്രറി അങ്കണത്തില്‍ അരങ്ങേറി.
ശനിയാഴ്ച വൈകീട്ട് ആറിന് ജനരംഗ വേദിയുടെ 'കരിരാവണം', എറണാകുളം പേസിന്റെ 'വറുത്ത മീന്‍', കോട്ടയ്ക്കല്‍ ലിറ്റില്‍ എര്‍ത്ത് തിേയറ്ററിന്റെ 'മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍' എന്നിവയും അരങ്ങേറും.
Keywords: News, Kerala, Kochi, Public Place, Ernakulam, Mango Tree, Street Magic, Magician, Within a few Minutes, the Mango Seed Grow and Ripe Mango
Powered by Info News For You

Comments
Post a Comment