നെഞ്ചുവേദന; ഡികെ ശിവകുമാര്‍ ആശുപത്രിയില്‍; കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഇത് മൂന്നാം തവണ

ന്യൂഡല്‍ഹി: (www.kvartha.com 15.09.2019) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ശിവകുമാറിനെ ശനിയാഴ്ച്ച രാത്രിയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത് സെപ്റ്റംബര്‍ മൂന്നിന് അറസ്റ്റ് ചെയ്ത ശിവകുമാറിനെ സെപ്റ്റംബര്‍ 17 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ ഇത് മൂന്നാം തവണയാണ് ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള ശിവകുമാറിന് കസ്റ്റഡി കാലയളവില്‍ മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് കോടതി ഇഡിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Karnataka, Politics, Congress, hospital, Leader, Custody, DK Shivakumar admitted to hospital after complaining of chest pain, 3rd time in ED custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?