മാതാവിനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചു; പാതിരാത്രിക്ക് നിലവിളിച്ചെഴുന്നേറ്റ എട്ടാം ക്ലാസുകാരിയുടെ അന്ത്യം ആശുപത്രിയില്‍ വെച്ച്
കൊല്ലം: (www.kvartha.com 24.09.2019) മാതാവിനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടിയത്താണ് സംഭവം. തഴുത്തല ഷമാന്‍ മന്‍സിലില്‍ അബ്ദുല്‍ നാസറിന്റേയും സബീനയുടേയും മകളായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫര്‍സാന നാസിര്‍(12) ആണ് പാമ്പുകടിയേറ്റ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരെയോടെയാണ് സംഭവം. മാതാവിനൊപ്പം കട്ടില്‍ കിടന്ന് ഉറങ്ങുന്നതിനിടെ കുട്ടി നിലവിളിച്ച് എഴുന്നേല്‍ക്കുകയായിരുന്നു. നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാരോട് കൈയ്യില്‍ എന്തോ കടിച്ചതായി കുട്ടി പറഞ്ഞു. പരിശോധിച്ചപ്പോള്‍ കയ്യില്‍ പാട് കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുള്ളുകാട് ഖുവത്തുല്‍ ഇസ്ലാം തൈക്കാവിലെ ഇമാമായ പിതാവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kollam, News, Snake, Bite, Girl, Death, Snake bites while sleeping; Girl dead in Kollam

Powered by Info News For You

Comments
Post a Comment