ഹെല്‍മറ്റില്ലാതെയും തലയും മുഖവും ഷാള്‍ കൊണ്ട് മറച്ചും സ്‌കൂട്ടറോട്ടം; പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ അക്രമാസക്തയായി, യുവതിക്കെതിരെ പോലീസ് കേസെടുത്തു, സി ഐക്കെതിരെ ഡി വൈ എസ് പിക്ക് യുവതിയും പരാതി നല്‍കി
നീലേശ്വരം: (https://ift.tt/2lgP4Tt) ഹെല്‍മറ്റില്ലാതെയും തലയും മുഖവും ഷാള്‍ കൊണ്ട് മറച്ചും സ്‌കൂട്ടറോടിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറം സ്വദേശിനിയും പടന്നക്കാട്ട് താമസക്കാരിയുമായ യുവതിക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ സി ഐ എം എ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവരുടെ കെ എല്‍ 60 പി 9455 നമ്പര്‍ സ്‌കൂട്ടറില്‍ എത്തിയത്. ഹെല്‍മറ്റ് ധരിക്കാത്തതിനാലും തലയും മുഖവും ഷാള്‍കൊണ്ട് മറച്ചതിനാലും പോലീസ് കൈകാണിച്ചു. എന്നാല്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
ഇതോടെ പോലീസ് പിന്തുടര്‍ന്നു. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ യുവതി അക്രമാസക്തയായെന്ന് പോലീസ് പറഞ്ഞു. പോലീസിനും സംഭവത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമെതിരെ കൈയേറ്റത്തിനും മുതിര്‍ന്നു. ഈ പരാക്രമങ്ങളെല്ലാം പോലീസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് വനിതാ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിനും രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തതിനുമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
അതേസമയം കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസിലെത്തിയ യുവതി നീലേശ്വരം സി ഐക്കെതിരേ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. യുവതി ഇതിനുമുമ്പും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കിയതായി പോലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, DYSP, Top-Headlines, Scooter, Scooter riding without wearing helmet; Case against Woman
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment