പൂജയ്ക്ക് വെച്ച ചപ്പാത്തിയുടെ കൂടെ സ്വര്‍ണ്ണമാല കൂടി കാള വിഴുങ്ങി; ചാണകമിടുമ്പോള്‍ കിട്ടുമെന്ന് കരുതി വീട്ടുകാര്‍ ഒരാഴ്ച കാത്തിരുന്നു, ഒടുവില്‍ സംഭവിച്ചത്
മുംബൈ: (https://ift.tt/31FswMb) വീട്ടില്‍ നടത്തിയ പൂജയ്ക്കിടെ അനുഗ്രഹം വാങ്ങുന്നതിനിടയില്‍ കാള ഒന്നര ലക്ഷം രൂപ വിലവരുന്ന താലിമാല അകത്താക്കി. ചാണകമിടുമ്പോള്‍ കിട്ടുമെന്ന് കരുതി വീട്ടുകാര്‍ ഒരാഴ്ചയോളം കാത്തിരുന്നു. ചാണകത്തില്‍ തിരഞ്ഞ് മടുത്തപ്പോള്‍ ഒടുവില്‍ മാല പുറത്തെടുക്കാന്‍ കാളയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു.
അഹ്മദ് നഗറിലെ റെയ്റ്റി വാഗ്പുര്‍ ഗ്രാമത്തിലെ കര്‍ഷകന്‍ ബാബുറാവ് ഷിന്ദേയുടെ വീട്ടിലെ കാളയാണ് പോള എന്ന ആഘോഷത്തിനിടയില്‍ താലിമാല അകത്താക്കിയത്. ബാബുറാവുവും ഭാര്യയും ആഘോഷങ്ങളില്‍ പങ്കെടുക്കവേ താലിമാല താലത്തില്‍ വെച്ച് കാളയെക്കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങാനുള്ള ശ്രമത്തിലായിരുന്നു.
പെട്ടെന്ന് വൈദ്യുതി പോയപ്പോള്‍ മെഴുകുതിരിയെടുക്കാനായി വീട്ടുകാര്‍ വീട്ടിനകത്തേക്ക് പോയി. കാള ഈ സമയത്ത് പാത്രത്തിലുണ്ടായിരുന്ന ചപ്പാത്തിയോടൊപ്പം താലിമാലയും അകത്താക്കുകയായിരുന്നു. വീട്ടുകാര്‍
കാളയുടെ വായില്‍ കൈയിട്ട് മാല എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് ചാണകമിടുമ്പോള്‍ മാല കിട്ടുമെന്ന് കരുതി വീട്ടുകാര്‍ ഒരാഴ്ച കാത്തിരുന്നു.
അതും പരാജയപ്പെട്ടപ്പോഴാണ് കാളയെ അടുത്തുള്ള മൃഗഡോക്ടറെ കാണിച്ചത്.മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച് പരിശോധിച്ചപ്പോള്‍ മാല കാളയുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Mumbai, Gold, Farmers, Electricity, Family, The veterinarian, Surgery, Hospital, Bull Swall Ggolden Mangalsuthra
Powered by Info News For You

Comments
Post a Comment