ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെട്ടാല്‍ പാകിസ്താന്‍ ഭൂമുഖത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടും; ഉചിത സമയമെത്തിയാല്‍ പാക് അധീന കശ്മീര്‍ പിടിച്ചെടുക്കുമെന്നും കേന്ദ്രമന്ത്രി

അമരാവതി: (www.kvartha.com 23.09.2019) ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെട്ടാല്‍ പാകിസ്താന്‍ ഭൂമുഖത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ഞായറാഴ്ച്ച ആന്ധ്രാപ്രദേശിലെ കാക്കിനഡയില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉചിത സമയമെത്തിയാല്‍ പാക് അധീന കശ്മീര്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമുണ്ടായാല്‍ പിന്നെ പാകിസ്താന്‍ ലോക ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടും. ഇമ്രാന്‍ ഖാന്റെയോ പാക് സൈന്യത്തിന്റെയോ ശബ്ദത്തിന് മുന്നില്‍ ഇന്ത്യ പേടിക്കില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി അങ്ങനെ പേടിക്കുന്ന ഒരാളല്ല. ഇത് രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്ന ദേശസ്‌നേഹമുള്ള സര്‍ക്കാരാണ്. ഉചിത സമയമെത്തിയാല്‍ പാക് അധീന കശ്മീര്‍ പിടിച്ചെടുക്കും. മന്ത്രി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Andhra Pradesh, News, Union minister, statement, Pakistan, Pakistan Would Be Wiped Out If It Went To War With India: G Kishan Reddy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?