ഇനിയും തോല്‍വികളേറ്റുവാങ്ങാന്‍ വയ്യ; ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഒഴിഞ്ഞുമാറി മുതിര്‍ന്ന ബിജെപി നേതാക്കള്‍; മത്സരിക്കണമെന്ന ശക്തമായ ആവശ്യം തള്ളി സുരേന്ദ്രനും

കൊച്ചി: (www.kvartha.com 27.09.2019) ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഒഴിഞ്ഞുമാറുന്നു. കുമ്മനം രാജശേഖരന് പിന്നാലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം തള്ളി. കോന്നിയിലോ മഞ്ചേശ്വരത്തോ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ് ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന കെ. സുരേന്ദ്രന്‍ യോഗം അവസാനിക്കുന്നതിന് മുന്‍പേ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി.

നേരത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന ആവശ്യം കുമ്മനം രാജശേഖരന്‍ തള്ളിയിരുന്നു. അതേസമയം  അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനസമിതി അയച്ചുകൊടുത്തു. ഓരോ മണ്ഡലത്തിലും മൂന്ന് പേരാണ് പട്ടികയിലുള്ളത്. മുതിര്‍ന്ന നേതാക്കളും പുതിയ നേതാക്കളും ലിസ്റ്റിലുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ: പിഎസ് ശ്രീധരന്‍പിള്ള സൂചിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, By-election, News, Trending, BJP, Politics, K Surendran not ready to contest in by-elections


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?