ഡല്‍ഹി ഡൈനാമോസ് ഓര്‍മ്മയായി; പകരംവന്ന ഒഡിഷ എഫ്‌സിയുടെ ലോഗോ പ്രകാശനം ചെയ്തു

ഭുവനേശ്വര്‍: (www.kvartha.com 16.09.2019) ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് പകരക്കാരായി കടന്നുവന്ന ഒഡിഷ എഫ്‌സിയുടെ ലോഗോ പ്രകാശനം ചെയ്തു. നീലയും ചുവപ്പും നിറത്തിലാണ് ലോഗോ. പടക്കപ്പലും ചക്രവും ലോഗോയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ലോഗോയിലെ ചക്രം കൊണാര്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് കടമെടുത്തതാണ്. ടീമിന്റെ ഉടമകളും ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ഉപഭോക്താക്കളുമായ ജിഎംഎസ് കമ്പനിയെ പ്രതീകവത്കരിക്കുന്നതാണ് ലോഗോയിലെ കപ്പല്‍.

ഡല്‍ഹി വിട്ട് ഒഡീഷയിലേക്ക് വന്ന ക്ലബ് പേരും ലോഗോയും ഒപ്പം ജേഴ്‌സിയും പുതുതായി ഒരുക്കുമെന്ന് ക്ല ബ് നേരത്തെ പറഞ്ഞിരുന്നു. ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയമാണ് ഒഡീഷ എഫ്‌സിയുടെ ഹോം ഗ്രൗണ്ട്. ഒക്ടോബര്‍ 20ന് ഐഎസ്എല്‍ ആറാം പതിപ്പിന് വിസിലുയരും. കേരളാ ബ്ലാസ്റ്റേര്‍സും അമര്‍ തമര്‍ കൊല്‍ക്കത്തയും തമ്മിലാണ് ആദ്യമത്സരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, ISL, Team, Delhi Dynamos, Odisha FC, Indian Super League's New Team Odisha FC Unveil Official Logo


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?