പെരിയ ഇരട്ടക്കൊല: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയ്ക്കു വേണ്ടി ഹാജരാവാന്‍ ആളൂരും പരിവാരങ്ങളുമെത്തി, ആരും തടഞ്ഞില്ല, വക്കീല്‍ വന്നത് ബോഡിഗാര്‍ഡുമാരുടെ സംരക്ഷണയോടെ

കാസര്‍കോട്: (https://ift.tt/30fOzeN) പെരിയ ഇരട്ടക്കൊലക്കേസില്‍ എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷയില്‍ ഹാജരാകുന്നതിനായി പ്രമുഖ അഭിഭാഷകന്‍ ആളൂര്‍ വക്കീല്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലെത്തി. ബോഡിഗാര്‍ഡുമാരുടെ സംരക്ഷണയോടെയാണ് ആളൂരെത്തിയത്. ആളൂരിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുമെന്ന് സാങ്കല്‍പിക കഥ ചിലര്‍ മെനഞ്ഞിരുന്നുവെങ്കിലും ആരും ആളൂരിനെ തടയാനോ കരിങ്കൊടി കാണിക്കാനോ എത്തിയില്ല. സുധീഷിന്റെ ജാമ്യാപേക്ഷ 12-ാമത്തെ കേസായാണ് കോടതി പരിഗണിക്കുന്നത്.


രാവിലെ 11 മണിക്ക് മുമ്പുതന്നെ ആളൂരും സഹഅഭിഭാഷകരും പരിവാരങ്ങളോടെ എത്തിയിരുന്നു. നേരത്തെ ഈ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ആളൂര്‍ വക്കീലിന് മുംബൈയില്‍ ഒരു സുപ്രധാന കേസില്‍ സംബന്ധിക്കുന്നതുകൊണ്ട് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്ന് ആളൂരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

അതേസമയം ഒന്നാം പ്രതിയുടെ വക്കാലത്തും ആളൂര്‍ ഏറ്റെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രങ്ങള്‍ പറയുന്നത്. വന്‍ തുക പ്രതിഫലം വാങ്ങുന്ന ആളൂരിനെ കൊണ്ടുവരാന്‍ പണമിറക്കുന്നത് പ്രതികള്‍ തന്നെയാണോ അതോ പാര്‍ട്ടിയാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ഒരു തരത്തിലും സഹായിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, Top-Headlines, news, court, Crime, case, Murder-case, Periya double murder: Aloor attended before court for Sudheesh
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?