കടലില്‍ നിന്നും മത്തി കൂട്ടത്തോടെ കരയിലേക്ക് പാഞ്ഞ് കയറി, നാട്ടുക്കാര്‍ക്ക് ലഭിച്ചത് അപ്രതീക്ഷിത ചാകര

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/09/2019) കടലില്‍ നിന്നും മത്തി കൂട്ടത്തോടെ കരയിലേക്ക് പാഞ്ഞ് കയറി. വെള്ളിയാഴ്ച്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. കടല്‍കര ഭാഗത്ത് ഒരു ബോട്ട് പോകുമ്പോള്‍ അതിന്റെ ശബ്ദം കേട്ട് മീനുകള്‍ കരയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ മത്സ്യതൊഴിലാളിയായ ഭാസ്‌കരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
News, Kanhangad, Kerala, Fish, Sea, Sardines rushed to shore from the sea

സ്ഥിരമായി രാവിലെ കടല്‍ കരയിലൂടെ നടക്കാറുണ്ടെന്നും ഇതിനിടയിലാണ് മീനുകള്‍ കരയിലേക്ക് പാഞ്ഞുകയറുന്നത് കണ്ടെതെന്നും ഭാസ്‌കരന്‍ പറഞ്ഞു. സംഭവം കണ്ട് സുഹൃത്തുകളെയും നാട്ടുക്കാരെയും വിവരമറിയിച്ച് മീനുകള്‍ വാരിയെടുക്കുകയായിരുന്നു. 50ലേറെ പേര്‍ക്ക് ചാക്ക് കണക്കിനും കൂട്ടകണക്കിനും മീനുകളാണ് ലഭിച്ചതെന്നും ഭാസ്‌കരനും സുഹൃത്തുക്കളും പറഞ്ഞു. ഒഴിഞ്ഞ വളപ്പിന് റിസോര്‍ട്ടിന് പടിഞ്ഞാറ് വശത്താണ് കടലില്‍ നിന്നും മീന്‍ കരയിലേക്ക് കയറിയത്. ചിലര്‍ ലഭിച്ച മത്സ്യം മാര്‍ക്കറ്റില്‍ എത്തിച്ച് ചെറിയ വിലയ്ക്ക് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kanhangad, Kerala, Fish, Sea, Sardines rushed to shore from the sea


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?