കാസര്‍കോട്ടെ റെയില്‍വേ സ്‌റ്റേഷനുകളുടെ ശോചനീയാവസ്ഥ; പരിഹാരം ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജെയ്‌ന് നിവേദനം നല്‍കി
കാസര്‍കോട്: (https://ift.tt/2OjCi2L) കാസര്‍കോട്ടെ റെയില്‍വേ സ്‌റ്റേഷനുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജെയ്‌ന് നിവേദനം നല്‍കി. പാര്‍ലമെന്റ് മണ്ഡലത്തിനു കീഴിലുള്ള 16 റെയില്‍വേ സ്റ്റേഷനുകളില്‍ മൂന്നെണ്ണം എ ക്ലാസ് പദവിയുള്ളതും 10 എണ്ണം ആദര്‍ശ് സ്റ്റേഷന്‍ പദവിയുമുള്ളവയാണ്.
ഈ സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും മറ്റുമുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരത്ത് ഉണ്ണിത്താന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജറെ കണ്ടത്. എം പിയുടെ അഞ്ചിലേറെ ആവശ്യങ്ങള്‍ക്ക് റെയില്‍വേ അധികൃതര്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ബാക്കി വിഷയങ്ങളില്‍ പഠനംനടത്തുന്നതിനായി എം പിയും റെയില്‍വേ അധികൃതരും സംയുക്തമായി വിവിധ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.
എം പി സമര്‍പ്പിച്ച ആവശ്യങ്ങള്‍
കാസര്‍കോട് സ്റ്റേഷനില്‍ 5 ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. ഇവിടെ കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം.
ഹൊസങ്കടിയിലും കോട്ടിക്കുളത്തും റെയില്‍വേ ഓവര്‍ബ്രിജുകള്‍ ആരംഭിക്കണം.കോട്ടിക്കുളത്തു സ്ഥലം ഏറ്റെടുത്തെങ്കിലും നടപടിയായില്ല.
തൃക്കരിപ്പൂര്‍ സ്റ്റേഷനോടു ചേര്‍ന്നുള്ള എളമ്പച്ചി, തലിച്ചാലം, ചന്തേര, മയിച്ച, പള്ളം, ആരിക്കാടി, കുമ്പള എന്നിവിടങ്ങളിലെ റെയില്‍വേ അടിപ്പാതകളുടെ അശാസ്ത്രീയമായ നിര്‍മിതി കാരണം വെള്ളം കെട്ടിനില്‍ക്കുന്നതിനു പരിഹാരം കാണണം.
ബന്തിയോട് മാനിഹിത്തിലുവിലും ഷിറിയ, മണിമുണ്ട എന്നിവിടങ്ങളിലും പുതിയ റെയില്‍വേ അടിപ്പാതകള്‍ ആരംഭിക്കണം
മഞ്ചേശ്വരത്ത് റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന് ഗുഡ്‌സ് ട്രെയിനുകള്‍ നിര്‍ത്തിയിടുന്നതു കാരണം യാത്രക്കാര്‍ പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ അപകടകാരണമാവുന്നു. ഇവിടെ സബ്വേ സ്ഥാപിക്കണം.
പല സ്റ്റേഷനുകളിലും ആവശ്യത്തിനു ക്ലറിക്കല്‍ സ്റ്റാഫില്ലാത്തതു പരിഹരിക്കണം
ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍, എറണാകുളം-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, കണ്ണൂരിലേക്കുള്ള ജനശതാബ്ദി എന്നിവ മംഗളൂരു വരെ സര്‍വീസ് ദീര്‍ഘിപ്പിക്കണം.
ചെറുവത്തൂര്‍-മംഗളൂരു പസഞ്ചര്‍ പയ്യന്നൂരു വരെ സര്‍വീസ് നടത്തണം.
16630 മലബാര്‍ എക്‌സ്പ്രസ് മംഗളൂരു കഴിഞ്ഞാല്‍ പാസഞ്ചര്‍ ട്രെയിന്‍ പോലെയാണ് ഓടുന്നത്. ഇത് 2018 ഓഗസ്റ്റിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് പുതുക്കി ഷെഡ്യൂള്‍ ചെയ്യണം.
ഇന്റര്‍സിറ്റി, നേത്രാവതി, ചെന്നൈ മെയില്‍ ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണം.
പരശുറാം എക്‌സ്പ്രസിനു ചെറുവത്തൂരിലും ഏറനാട് എക്‌സ്പ്രസിനു പഴയങ്ങാടിയിലും എഗ്മോര്‍ എക്‌സ്പ്രസിനു പയ്യന്നൂരിലും സ്റ്റോപ്പ് അനുവദിക്കണം.
അന്ത്യോദയ എക്‌സ്പ്രസിനു കാഞ്ഞങ്ങാട്ടോ നീലേശ്വരത്തോ സ്റ്റോപ്പ് അനുവദിക്കണം
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍ത്തിയ കണ്ണൂര്‍മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ പുനഃസ്ഥാപിക്കണം.
നീലേശ്വരത്ത് കെട്ടിടം നിര്‍മാണം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം
കണ്ണപൂരം, പാപ്പിനിശേരി, കോട്ടിക്കുളം, ബേക്കല്‍, ഉപ്പള, മഞ്ചേശ്വരം, ചന്തേര സ്റ്റേഷനുകള്‍ വികസിപ്പിക്കണം
മൂകാംബിക ക്ഷേത്രത്തിലേക്കുള്ള ഭക്തര്‍ക്ക് സഹായമായിരുന്ന ബൈന്തൂര്‍ പാസഞ്ചര്‍ പുനഃസ്ഥാപിക്കണം
എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് അധിക ജനറല്‍ കംപാര്‍ട്‌മെന്റുകള്‍ അനുവദിക്കണം.
കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ സ്റ്റേഷനുകള്‍ക്ക് പ്ലാറ്റ്‌ഫോം റൂഫ് ഷെല്‍ട്ടര്‍ അനുവദിക്കണം.
മംഗളൂരു റെയില്‍വേ സ്റ്റേഷനെ പാലക്കാട് ഡിവിഷനില്‍ നിന്നു വിഭജിക്കാനുള്ള നിര്‍ദേശം നടപ്പാക്കരുത്.
റെയില്‍വേയുടെ പച്ചക്കൊടി
ചെറുവത്തൂരില്‍ പരശുറാം എക്‌സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കും
ഉപ്പളയില്‍ ലോകമാന്യ തിലക്കുര്‍ള എക്‌സ്പ്രസിനു സ്റ്റേഷന്‍ അനുവദിക്കും
രാജധാനി എക്‌സ്പ്രസിനു കാസര്‍കോട്ടെ സ്റ്റോപ്പ് നിര്‍ത്തില്ല
8.30 മുതല്‍ 12.30 വരെ കാസര്‍കോടു നിന്ന് കോഴിക്കോട് ഭാഗത്തേക്കു ട്രെയിനുകളില്ലാത്തതു യാത്രക്കാര്‍ക്കു ദുരിതമാവുന്ന പ്രശ്‌നം പരിഹരിക്കാന്‍ മംഗളൂരുവില്‍ നിന്നു കോഴിക്കോടേക്ക് മെമു ട്രെയിന്‍ ഓടിക്കാനുള്ള സാധ്യത പരിശോധിക്കും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജരും സംയുക്തമായി കാസര്‍കോട് മണ്ഡലത്തിലെ മുഴുവന്‍ സ്റ്റേഷനുകളിലും സന്ദര്‍ശനം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Railway station, Rajmohan Unnithan, Railway Station's Miserable condition; MP memorandum submitted
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment