ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, അപകടം പതിയിരിക്കുന്നു

ലണ്ടന്‍: (www.kvartha.com 02.09.2019) ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, അപകടം പതിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റം ഒരു ഹാക്കര്‍ക്ക് എത്ര ദൂരെ നിന്നു പോലും നിയന്ത്രിക്കാന്‍ കഴിയുന്ന സുരക്ഷാ പിഴവ് ക്രോമില്‍ കണ്ടെത്തി. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമിലും ഈ സുരക്ഷ പിഴവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക ബ്രൗസിംഗ് വിപണിയുടെ 68.80 ശതമാനം കൈകാര്യം ചെയ്യുന്നത് ഗൂഗിളിന്റെ ക്രോം തന്നെയായതിനാലാണ് ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതെന്ന് സെക്യൂരിറ്റി വിദഗ്ധര്‍ പറയുന്നു. ഈ സുരക്ഷാ പിഴവ് വെല്ലുവിളിയായതിനാല്‍ പുതിയ അപ്‌ഡേറ്റ് ഉടന്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ക്രോം. സെക്യുരിറ്റി അപ്‌ഡേറ്റ് ലഭ്യമാക്കിയതിനാല്‍ ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ കൃത്യമായും ഈ അപ്‌ഡേറ്റ് നടത്തണം എന്ന് അറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗൂഗിള്‍.

London, News, World, Technology, google, Hackers, Google chrome warned to download an emergency update to stop hackers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: London, News, World, Technology, google, Hackers, Google chrome warned to download an emergency update to stop hackers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?