ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതുസംബന്ധിച്ച് രാവിലെ സ്റ്റാറ്റസിട്ടു; ഉച്ചയ്ക്ക് ഹെല്‍മറ്റ് വെക്കാത്തതിന് പിടിയിലായി

കാസര്‍കോട്: (www.kasargodvartha.com 02.09.2019) ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതുസംബന്ധിച്ച് രാവിലെ സ്റ്റാറ്റസിട്ടു. വാഹനപരിശോധനയ്ക്കിടെ ഉച്ചയോടെ ഹെല്‍മറ്റ് വെക്കാത്തതിന് പിടിയിലായി. കാസര്‍കോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഹെല്‍മറ്റ് വെക്കാത്തതിന് യുവാവ് പിടിയിലായത്. 1,000 രൂപയാണ് ഹെല്‍മറ്റ് വെക്കാത്തതിന് പുതുക്കിയ പിഴ. വാട്‌സ്ആപ്പില്‍ രാവിലെ സ്റ്റാറ്റസിട്ടിരുന്നുവെന്നും ഹെല്‍മറ്റ് വെക്കാന്‍ മറന്ന് പോയെന്നും പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറായില്ല. പുതിയ നിയമപ്രകാരം പിഴയീടാക്കുകയും ചെയ്തു.

പരിഷ്‌കരിച്ച ട്രാഫിക് നിയമം നിലവില്‍വന്ന ഞായറാഴ്ച ജില്ലയില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയും ചെയ്തു. കാസര്‍കോട് എം ജി റോഡ്, മൊഗ്രാല്‍, ചൗക്കി, എയര്‍ലൈന്‍സ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാസര്‍കോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, RTO, Held, Youth, Bike, Top-Headlines, No helmet; Youth held by Police    < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?