പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി ഇംഗ്ലണ്ട്; എട്ടുഗോള്‍ പിറന്ന ആവേശപ്പോരില്‍ ഇംഗ്ലീഷുപടയുടെ വിജയഭേരി

കൊസോവ: (www.kvartha.com 11.09.2019) എട്ടുഗോളുകള്‍ പിറന്ന ആവേശപ്പോരില്‍ പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. യൂറോ കപ്പ് യോഗ്യാത റൗണ്ട് മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കൊസോവയെയാണ് ഇംഗ്ലണ്ട് തകര്‍ത്തത്. സെന്റ് മേരീസ് സ്റ്റേഡിയത്തില്‍ പിറന്ന ഗോള്‍മഴ ആരാധകര്‍ക്ക് കാഴ്ച്ചവിരുന്നായി.

വാലണ്‍ ബെരിഷയുടെ 34 ആം സെക്കന്റിലെ ഗോള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും തിരിച്ച് വന്നാണ് ഇംഗ്ലണ്ട് ജയിച്ചത്. ഇംഗ്ലണ്ടിനായി ജാഡണ്‍ സാഞ്ചോ ഇരട്ടഗോള്‍ നേടിയപ്പോള്‍ റഹീം സ്റ്റര്‍ലിങ്ങും ഹാരി കെയ്‌നും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോള്‍ വൊജോഡോയിലൂടെ കൊസവ ദാനം നല്‍കുകയായിരുന്നു. കൊസോവയ്ക്ക് വേണ്ടി വേദത്ത് മുരിഖി ഇരട്ടഗോള്‍ നേടിയപ്പോള്‍ വാലണ്‍ ബെരിഷയുടെ വകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനം ഇംഗ്ലണ്ട് അരക്കിട്ടുറപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Europe, England, Euro Cup, Qualifier, England beat Kosovo in eight-goal thriller


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?