യു.പിയില്‍ ദളിത് പെണ്‍കുട്ടിയെ തോക്കുചൂണ്ടി ലൈംഗികമായി ആക്രമിച്ചു
ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ 16വയസുള്ള ദളിത് പെണ്‍കുട്ടിയെ തോക്കുചൂണ്ടി ലൈംഗികമായി ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടി പോലീസില്‍ ഏല്‍പിച്ചെങ്കിലും ഇയാളെ പോലീസ് വിട്ടയക്കുകയും സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
തുടര്‍ന്ന് ചൊവാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രതിയെ ഇപ്പോള്‍ പോലീസ് തിരഞ്ഞു കൊണ്ടിരിക്കുന്നു. ബുവ സിംഗ് എന്നയാളാണ് പെണ്‍കുട്ടിയുടെ വീട്ടില്‍കയറി അക്രമിച്ചത്. സെപ്തംബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചശേഷം ചൊവാഴ്ചയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
Powered by Info News For You

Comments
Post a Comment