രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും ശ്മശാനങ്ങളും ജലസംഭരണികളും എല്ലാ ജാതിയിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നത് വരെ സംവരണം ആവശ്യമാണ്; ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: (https://ift.tt/305lfn8) സംവരണത്തിന്റെ ഗുണഭോക്താക്കള്‍ ഇത് ആവശ്യമാണെന്ന് കരുതുന്ന കാലത്തോളം സംവരണം നിലനിര്‍ത്തണമെന്നും സാമൂഹ്യവും സാമ്പത്തികവുമായ അന്തരം സമൂഹത്തിലുണ്ടെന്നും അതിനാല്‍ സംവരണം ആവശ്യമാണെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു.

പുഷ്‌കറില്‍ നടന്ന മൂന്ന് ദിവസത്തെ ആര്‍എസ്എസ് കോര്‍ഡിനേഷന്‍ മീറ്റിംഗിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും ശ്മശാനങ്ങളും ജലസംഭരണികളും എല്ലാ ജാതിയിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

News, National, India, New Delhi, RSS, Reservation, Media, Reservation is Required Should Continue Says RSS

ബംഗ്ലാദേശില്‍ നിന്നുള്ള 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ അസമിലുണ്ട് ഇവരെല്ലാം മുന്‍ സര്‍ക്കാരില്‍ നിന്ന് നിയമപ്രകാരമുള്ള രേഖകള്‍ കൈക്കലാക്കിയതാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ കാരണം. അതിനാല്‍, ദേശീയ പൗരത്വ രജിസ്റ്ററില്‍ അപാകതകളുണ്ടെന്നും ഇത് പരിഹരിക്കണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന സംവരണ ആശയത്തെ ആര്‍എസ്എസ് പൂര്‍ണ്ണമായും അനുകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, RSS, Reservation, Media, Reservation is Required Should Continue Says RSS


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?