തന്നെ ഭീകരവാദിയായി മുദ്രകുത്തുന്നതിനെതിരെ ഇന്ത്യക്കാര്‍ക്ക് തുറന്ന കത്തുമായി സാകിര്‍ നായിക്
ദേശീയം (www.evisionnews.co): തന്നെ ഭീകരവാദിയായി മുദ്രകുത്തുന്നതിനെതിരെ ഇന്ത്യക്കാര്‍ക്ക് തുറന്ന കത്തുമായി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായിക്. അഞ്ച് ചോദ്യങ്ങളും ഒരു അഭ്യര്‍ഥനയും എന്ന പേരിലാണ് കത്തെഴുതിയത്. തനിക്കെതിരെ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന് സാകിര്‍ നായിക് കത്തില്‍ പറയുന്നു.
ജനാധിപത്യത്തെ കൊല്ലാനും മൗലികാവകാശങ്ങളെ ചവിട്ടി ഞെരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാധ്യമങ്ങള്‍ക്കും താന്‍ ഇപ്പോള്‍ ഒന്നാംനമ്പര്‍ ശത്രുവാണ്. എന്തുകൊണ്ട് തന്നെ ലക്ഷ്യമിടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു സമുദായത്തെ തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം നോട്ടമിടുക ആ സമുദായത്തിലെ പ്രശസ്തരെയും ജനപ്രിയരെയുമാണ് എന്നതാണ്.
ഇത് ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല, മറിച്ച് മുഴുവന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കുമെതിരായ ആക്രമണമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനും നീതിക്കുമെതിരായ ആക്രമണമാണ്. ഇവിടെ നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമം. തന്നേയും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനേയും നിരോധിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. അത്തരമൊരു നിരോധനമുണ്ടായാല്‍ അതായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തിന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി.
Powered by Info News For You

Comments
Post a Comment