മരം വീണ് യുവാവ് മരിച്ച പെരിയടുക്കക്ക് സമീപം വീണ്ടും അപകടം: മൂന്നംഗ കുടുംബം രക്ഷപ്പെട്ടു
മുള്ളേരിയ (www.evisionnews.co): ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരംവീണ് ഒരാള്‍ മരിച്ച സംസ്ഥാനാന്തര പാതയിലെ കാറഡുക്ക പെരിയടുക്കയ്ക്ക് അല്‍പം അകലെ വീണ്ടും മരം വീണ് അപകടം. പെരിയടുക്കയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ ആദൂര്‍ മഖാം- ജാറം റോഡില്‍ ആദൂര്‍ മഖാമിന്റെ സമീപത്താണ് അപകടം. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
ഗാളിമുഖ ഗോളിത്തടിയിലെ ജി.എം അബ്ദുല്ലക്കുഞ്ഞിയുടെ ജീപ്പിന് മുകളിലാണ് മരം വീണത്. ജീപ്പ് റോഡരികില്‍ ഒതുക്കി നിര്‍ത്തി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാറ്റില്‍ കൂറ്റന്‍ തേക്ക് പൊട്ടി വീണത്. അബ്ദുല്ലക്കുഞ്ഞിയാണ് ജീപ്പ് ഓടിച്ചിരുന്നത്. മുന്‍ സീറ്റില്‍ ഭാര്യ നഫീസയും കൊച്ചുമകന്‍ മൂന്നു വയസുള്ള മുഹമ്മദ് സമാഫും ഒപ്പമുണ്ടായിരുന്നു. ജീപ്പിന്റെ മൂന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. മുന്‍വശത്തെ ചില്ല് തകര്‍ന്ന് അബ്ദുല്ലയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു. നാട്ടുകാരും ആദൂര്‍ പോലീസും എത്തിയാണ് മരം മുറിച്ചുനീക്കുകയായിരുന്നു. ദേശീയ - സംസ്ഥാന പാതയോരത്തും അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്.
Powered by Info News For You

Comments
Post a Comment