എത്ര ലിറ്റര്‍ രക്തം കൂടി ഒഴുകിയാല്‍ അധികാരികള്‍ക്കു തൃപ്തിയാകും? ബാനര്‍ വയ്ക്കുന്നവര്‍ക്കെതിരെ സിസിടിവി നിരീക്ഷിച്ചു നടപടി സ്വീകരിക്കാന്‍ എന്താണു തടസം? രാജ്യത്തെ പൗരന് ഇതാണോ വില ? അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ് ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: (www.kvartha.com 14.09.2019) അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ് ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. പൊതു സ്ഥലങ്ങളില്‍ ബാനറുകള്‍ ഉയര്‍ത്തുന്നതു നിരോധിച്ചുള്ള ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാത്തതിലുള്ള അതൃപ്തിയും കോടതി അറിയിച്ചു. സര്‍ക്കാരിനോടും പോലീസിനോടും നിരവധി ചോദ്യങ്ങളാണ് കോടതി ഉയര്‍ത്തിയത്.

എത്ര ലിറ്റര്‍ രക്തം കൂടി ഒഴുകിയാല്‍ അധികാരികള്‍ക്കു തൃപ്തിയാകും? ബാനര്‍ വയ്ക്കുന്നവര്‍ക്കെതിരെ സിസിടിവി നിരീക്ഷിച്ചു നടപടി സ്വീകരിക്കാന്‍ എന്താണു തടസം? രാജ്യത്തെ പൗരന് ഇതാണോ വില ? അണ്ണാ ഡിഎംകെ മുന്‍ കൗണ്‍സിലര്‍ എസ് ജയഗോപാലിന് സ്വകാര്യ ചടങ്ങിന്റെ ബാനറുകള്‍ പൊതു സ്ഥലത്തു സ്ഥാപിക്കാന്‍ ആരാണ് അനുമതി നല്‍കിയത് ? രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തിന് അതീതമാണോ ? സര്‍ക്കാര്‍ ഇതിനു മറുപടി നല്‍കണം എന്നും ഹൈക്കോടതി വ്യക്തമാക്കി.

Watch the moment Chennai techie Subashree was hit by illegal banner, chennai, News, Obituary, Dead, Criticism, Police, National

അനധികൃത ബാനറുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്. പള്ളിക്കരണിയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവ എഞ്ചിനീയര്‍ ശുഭശ്രീ (23) ആണു വ്യാഴാഴ്ച ദാരുണമായി മരിച്ചത്. ബോര്‍ഡ് വീണു നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പിന്നാലെ എത്തിയ ലോറിക്കടിയില്‍പ്പെട്ടാണ് മരണം.

ഫ് ളക്‌സ് ബോര്‍ഡുകളും ബാനറുകളും സംബന്ധിച്ച് ഈ മാസം 19നു മുന്‍പു റിപ്പോര്‍ട്ട് നല്‍കാനും കോര്‍പറേഷനോടു കോടതി നിര്‍ദേശിച്ചു. ശുഭശ്രീയുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണം. തുക ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം.

അതേസമയം ശുഭശ്രീയുടെ മരണം വിവാദമായതോടെ ഫ് ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നു അണികള്‍ക്കു നിര്‍ദേശം നല്‍കിയതായി ഡിഎംകെയും അണ്ണാഡിഎംകെയും ഹൈക്കോടതിയെ അറിയിച്ചു. ജയഗോപാലിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Watch the moment Chennai techie Subashree was hit by illegal banner, chennai, News, Obituary, Dead, Criticism, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?