മീന്‍ പിടിക്കുന്നതിനിടെ ചന്ദ്രഗിരിപ്പുഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 03.09.2019) മീന്‍ പിടിക്കുന്നതിനിടെ ചന്ദ്രഗിരിപ്പുഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. വിദ്യാനഗര്‍ നെല്‍ക്കളയിലെ ഡി ജയരാമയുടെ (35) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കീഴൂര്‍ കടപ്പുറത്ത് കണ്ടെത്തിയത്. മൃതദേഹം കരക്കടിഞ്ഞതുകണ്ട് മത്സ്യത്തൊഴിലാളികള്‍ ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരം കൈമാറിയതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.


ഞായറാഴ്ച വൈകിട്ടോടെയാണ് കൊറക്കോട് വെച്ച് മീന്‍ പിടിക്കുന്നതിനിടെ ജയറാം അബദ്ധത്തില്‍ പുഴയില്‍ വീണത്. ദൃക്‌സാക്ഷികള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. പുഴയില്‍ നല്ല ഒഴുക്കായതിനാല്‍ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച രാവിലെ കീഴൂര്‍ കടപ്പുറത്ത് കണ്ടെത്തിയത്.

പരേതരായ ദാമോദര ആചാരി- ലക്ഷ്മി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ് ജയരാമ. സഹോദരങ്ങള്‍: ഗണേഷ്, ദിനേഷ്, ജഗദീഷ്, ജയന്‍, ചിത്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fishermen, Chandragiri-river, Deadbody, Kizhur, Missing man's dead body found in Kizhur
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?