പാലാ; എല്‍ ഡി എഫ് ലീഡില്‍


കോട്ടയം: (https://ift.tt/2lcJr8J) കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ മുന്നില്‍. 751 വോട്ടിന്റെ ലീഡാണ് കാപ്പനുള്ളത്.

News, Kerala, Kottayam, By-election, LDF, UDF, NDA, polling, Politics, Pala By-election Vote Counting Begins; For the First Lead LDF

ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡി എഫിനും യുഡിഎഫിനും തുല്യ വോട്ടുകളായിരുന്നു. തപാല്‍ വോട്ടിലെ ആകെ 15 എണ്ണത്തില്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു.

രാമപുരം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. മൊത്തം 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പാലായില്‍ ആകെ പോള്‍ ചെയ്തത്. പതിവ് തെറ്റിച്ച് സാവധാനമാണ് വോട്ടെണ്ണല്‍ നടന്നത്. ഏറെ വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയതും വിവരങ്ങള്‍ പുറത്തുവന്നതും. എട്ടരയ്ക്ക് ശേഷമായിരുന്നു ആദ്യ സൂചന പുറത്തുവന്നത്. ഒരു മണിക്കൂറോളം വൈകിയാണ് എണ്ണാനായി ഇവിഎം പുറത്തെടുത്തതും.

എല്‍ഡിഎഫും യൂഡിഎഫും എന്‍ഡിഎയും ഉള്‍പ്പെടെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായി മാണിസി കാപ്പന്‍ ഒന്നാമതും എന്‍ ഹരി രണ്ടാമതും വരുമ്‌ബോള്‍ ഏഴാമതാണ് യുഡിഎഫ് സ്വതന്ത്രനായ ജോസ് ടോം വരുന്നത്.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാല, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നിങ്ങനെ 12 പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് പാലാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 22 വാര്‍ഡുകള്‍ വരുന്ന രാമപുരത്തെ വാര്‍ഡ് ഏറെ നിര്‍ണ്ണായകമാകും.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം അധികൃതര്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിനായി 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നുമുതല്‍ എട്ടു വരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍ 14 വരെ മേശകളില്‍ 12 റൗണ്ടുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകാംഷയോടെയാണ് സ്ഥാനാര്‍ത്ഥികളും ഇരിക്കുന്നത്.

യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം കെ.എം.മാണിയുടെ വസതിയിലാണ് ജോസ് ടോം ഫലമറിയാന്‍ ഇരുന്നത്. മാണി സി കാപ്പന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പവും എന്‍ ഹരി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം സ്വന്തം വീടുകളിലും വോട്ടെണ്ണല്‍ ടെലിവിഷനില്‍ കണ്ടു.

176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. വാശിയേറിയ പോരാട്ടം നടന്ന പാലായില്‍ യുഡിഎഫ് , എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പ്രധാന മത്സരം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് എക്സിറ്റ് പോളില്‍ പറയുന്നത്. എന്നാല്‍ എല്‍ഡിഫും ബിജെപിയും വിജയപ്രതീക്ഷയിലാണ്.

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായില്‍ രേഖപ്പെടുത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kottayam, By-election, LDF, UDF, NDA, polling, Politics, Pala By-election Vote Counting Begins; For the First Lead LDF


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?