അനധികൃതമായ കടന്നുകയറ്റവും വഞ്ചനാക്കുറ്റവും; തിരുത്തിയ ടിക്കറ്റുമായി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ കയറിയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 09.09.2019) വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളില്‍ തിരുത്തിയ ടിക്കറ്റുമായി കടന്നുകയറിയ യുവാവ് അറസ്റ്റില്‍. ശനിയാഴ്ച ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ നിന്നാണ് സിഐഎസ്എഫ് യുവാവിനെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ചെക്ക് ഇന്‍ മേഖലയില്‍ ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു യുവാവ്. സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എഡിറ്റ് ചെയ്ത ടിക്കറ്റുമായി യുവാവ് എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തിയത്.

ശ്രീനഗറിലേക്ക് പോകാനെത്തിയ അമ്മയെ കാണാനാണ് വിമാനത്താവളത്തില്‍ കയറിയതെന്ന് യുവാവ് ഉദ്യോഗസ്ഥരെ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമ്മയെ കാണാനായി വന്നതാണെന്നും ടിക്കറ്റില്‍ കൃത്രിമം കാണിക്കുകയായിരുന്നെന്നും യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അനധികൃതമായ കടന്നുകയറ്റവും വഞ്ചനാക്കുറ്റവും ചുമത്തി യുവാവിനെതിരെ കേസെടുത്തതായി സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

New Delhi, News, National, Youth, Arrest, Airport, Ticket, Passport, Entering airport terminal with edited passport; Man arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Youth, Arrest, Airport, Ticket, Passport, Entering airport terminal with edited passport; Man arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?