വലന്‍സിയക്കെതിരെ ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി; നീലപ്പടയുടെ കുഴിവെട്ടിയത് പെനാല്‍റ്റി പാഴാക്കിയ ബാര്‍ക്ലി

ലണ്ടന്‍: (www.kvartha.com 18.09.2019) ഫ്രാങ്ക് ലാംപാര്‍ഡിന് കീഴില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ചെല്‍സിക്ക് തോല്‍വി. സ്പാനിഷ് ക്ലബ്ബായ വലന്‍സിയക്ക് മുന്നിലാണ് സ്വന്തം ഗ്രൗണ്ടില്‍ നീലപ്പട മുട്ടുമടക്കിയത്. ഏകപക്ഷീയമായ ഒരുഗോളിനാണ് വലന്‍സിയ ചെല്‍സിയെ അട്ടിമറിച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് ചെല്‍സിയെ തള്ളിവിട്ടത്.

റോഡ്രിഗോ നേടിയ ഫ്രീകിക്ക് ഗോളാണ് വലന്‍സിയക്ക് ജയം സമ്മാനിച്ചത്.
മത്സരത്തില്‍ ചെല്‍സിക്കായിരുന്നു ആധിപത്യം. എന്നാല്‍ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ ചെല്‍സി പരാജയപെട്ടു. രണ്ടാം പകുതിയില്‍ ഫ്രീ കിക്ക് ഗോളിലൂടെ വലന്‍സിയ മുന്നിലെത്തിയതോടെ ചെല്‍സി സമനില ഗോളിനായി പൊരുതി. മത്സരത്തിന്റെ അവസാനനിമിഷം വാര്‍ ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചതോടെ സ്റ്റേഡിയത്തെ ഇളക്കിമറിഞ്ഞു. എന്നാല്‍ സ്‌റ്റേഡിയത്തെ നിശബ്ദമാക്കി ബാര്‍ക്ലിയുടെ പെനാല്‍റ്റി ബാറില്‍ തട്ടി പുറത്തുപോവുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, England, London, Chelsea, Champions League, Valencia, Ross Barkley’s penalty miss costs Chelsea as Valencia win opener


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?