കാന്‍സറിന് കാരണമായേക്കാം: പരിശോധന പൂര്‍ത്തിയാക്കും മുന്‍പെ റാനിറ്റിഡിന്‍ ഗുളികകള്‍ പിന്‍വലിച്ച് കമ്പനികള്‍; പരിശോധയ്ക്കുശേഷം സര്‍ക്കാര്‍ നടപടി
കൊച്ചി: (https://ift.tt/2mJkLFD) റാനിറ്റിഡിന്‍ മരുന്നുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഈ മരുന്നിന്റെ വില്‍പ്പന പ്രധാനകമ്പനികള്‍ നിര്‍ത്തിവെക്കാന്‍ തുടങ്ങി. അള്‍സറിനും ആന്റിബയോട്ടിക്കുകള്‍ പോലുള്ള മരുന്നുകള്‍ കഴിക്കുമ്പോഴുണ്ടാകുന്ന ആമാശയപ്രശ്‌നങ്ങള്‍ മാറ്റുന്നതിനുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.
അസിഡിറ്റിക്കെതിരെ വ്യാപകമായി ഉപയോഗിച്ചുവരുന്ന റാനിറ്റിഡീന്‍ എന്ന മരുന്ന് ലോകാരോഗ്യ സംഘടന അവശ്യമരുന്നുകളുടെ മാതൃകാപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒന്നാണ്. 680 കോടിയിലേറെ രൂപയുടെ റനിറ്റിഡീന്‍ ബ്രാന്‍ഡ് ഗുളികകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടെന്നാണു കണക്ക്. അതേസമയം, കൊല്‍ക്കത്തയിലെ ലാബിലെ പരിശോധന പൂര്‍ത്തിയായാലേ രാജ്യത്തെ നിരോധനത്തിന്റെ കാര്യത്തില്‍ തീരുമാനമാകൂ.
തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമാവുന്ന വസ്തു ഉണ്ടോ എന്ന കാര്യം പരിശോധന നടത്തണമെന്ന് മരുന്ന് കമ്പനികളോട് ആവശ്യപ്പെടാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) സംസ്ഥാന ഡ്രഗ് റെഗുലേറ്റര്‍മാരോട് ചൊവ്വാഴ്ച്ച ആവശ്യപ്പെട്ടിരുന്നു. ഈ മരുന്ന് ഡോക്ടറുടെ കുറിപ്പ് പ്രകാരം മാത്രമേ വില്‍പ്പന നടത്തുന്നുള്ളു എന്ന് ഉറപ്പ് വരുത്തണമെന്നും ഡിസിജിഐ നിര്‍ദേശിച്ചു.
ഇന്ത്യയില്‍ ഒരുവര്‍ഷം റാനിറ്റിഡിന്‍ മരുന്നുകളുടെ വിറ്റുവരവ് 650 കോടിയിലധികമാണ്. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) വകുപ്പാണ് അര്‍ബുദത്തിന് കാരണമാകുന്ന കാര്‍സിനോജെന്‍ വസ്തുക്കളുടെ സാന്നിധ്യം ചില മരുന്നുകളില്‍ കണ്ടെത്തിയത്.
ഓരോനാട്ടിലും ഉപയോഗിക്കുന്ന മരുന്നുകളില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് എഫ് ഡി എ നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലും ഈ മരുന്നില്‍ നിയന്ത്രണങ്ങളോ നിരോധനമോ നിലവില്‍ വന്നു.
ഇന്ത്യയിലും എല്ലാ നിര്‍മാതാക്കളും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്ന ഡ്രഗ്സ് കണ്‍ട്രോള്‍ ജനറലിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഗ്ലാക്‌സോ അടക്കമുള്ള കമ്പനികള്‍ മരുന്ന് പിന്‍വലിച്ചു.
വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡുകളുടെയും സാമ്പിളെടുത്ത് കൊല്‍ക്കത്തയിലെ ലാബിലേക്കയക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കിട്ടിയ മരുന്നുകളുടെ പരിശോധന പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിരോധനമേര്‍പ്പെടുത്തേണ്ടത്. കേരളത്തിലെ മൊത്തവിതരണക്കാരോട് മരുന്നിന്റെ വിതരണം താത്കാലികമായി മരവിപ്പിക്കാന്‍ അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിത്യേനയെന്നോണം ശുപാര്‍ശ ചെയ്യുന്ന മരുന്നിന്റെ ഗൗരവമേറിയ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ആലപ്പുഴ മെഡിക്കല്‍കോളേജ് ഡോക്ടര്‍ ബി പത്മകുമാര്‍ പറഞ്ഞു. വില കുറവുളളതിനാല്‍ ഏറെ ഉപയോഗിക്കപ്പെടുന്ന മരുന്ന് ശുപാര്‍ശ ചെയ്യുന്നതില്‍നിന്ന് ഡോക്ടര്‍മാര്‍ മാറിനില്‍ക്കണം. പകരം ഉപയോഗിക്കാവുന്ന മരുന്നുകള്‍ ഏറെ ലഭ്യമാണ് എന്ന് പത്മകുമാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )അസിഡിറ്റിക്കെതിരെ വ്യാപകമായി ഉപയോഗിച്ചുവരുന്ന റാനിറ്റിഡീന്‍ എന്ന മരുന്ന് ലോകാരോഗ്യ സംഘടന അവശ്യമരുന്നുകളുടെ മാതൃകാപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒന്നാണ്. 680 കോടിയിലേറെ രൂപയുടെ റനിറ്റിഡീന്‍ ബ്രാന്‍ഡ് ഗുളികകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടെന്നാണു കണക്ക്. അതേസമയം, കൊല്‍ക്കത്തയിലെ ലാബിലെ പരിശോധന പൂര്‍ത്തിയായാലേ രാജ്യത്തെ നിരോധനത്തിന്റെ കാര്യത്തില്‍ തീരുമാനമാകൂ.
തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമാവുന്ന വസ്തു ഉണ്ടോ എന്ന കാര്യം പരിശോധന നടത്തണമെന്ന് മരുന്ന് കമ്പനികളോട് ആവശ്യപ്പെടാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) സംസ്ഥാന ഡ്രഗ് റെഗുലേറ്റര്‍മാരോട് ചൊവ്വാഴ്ച്ച ആവശ്യപ്പെട്ടിരുന്നു. ഈ മരുന്ന് ഡോക്ടറുടെ കുറിപ്പ് പ്രകാരം മാത്രമേ വില്‍പ്പന നടത്തുന്നുള്ളു എന്ന് ഉറപ്പ് വരുത്തണമെന്നും ഡിസിജിഐ നിര്‍ദേശിച്ചു.
ഇന്ത്യയില്‍ ഒരുവര്‍ഷം റാനിറ്റിഡിന്‍ മരുന്നുകളുടെ വിറ്റുവരവ് 650 കോടിയിലധികമാണ്. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) വകുപ്പാണ് അര്‍ബുദത്തിന് കാരണമാകുന്ന കാര്‍സിനോജെന്‍ വസ്തുക്കളുടെ സാന്നിധ്യം ചില മരുന്നുകളില്‍ കണ്ടെത്തിയത്.
ഓരോനാട്ടിലും ഉപയോഗിക്കുന്ന മരുന്നുകളില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് എഫ് ഡി എ നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലും ഈ മരുന്നില്‍ നിയന്ത്രണങ്ങളോ നിരോധനമോ നിലവില്‍ വന്നു.
ഇന്ത്യയിലും എല്ലാ നിര്‍മാതാക്കളും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്ന ഡ്രഗ്സ് കണ്‍ട്രോള്‍ ജനറലിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഗ്ലാക്‌സോ അടക്കമുള്ള കമ്പനികള്‍ മരുന്ന് പിന്‍വലിച്ചു.
വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡുകളുടെയും സാമ്പിളെടുത്ത് കൊല്‍ക്കത്തയിലെ ലാബിലേക്കയക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കിട്ടിയ മരുന്നുകളുടെ പരിശോധന പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിരോധനമേര്‍പ്പെടുത്തേണ്ടത്. കേരളത്തിലെ മൊത്തവിതരണക്കാരോട് മരുന്നിന്റെ വിതരണം താത്കാലികമായി മരവിപ്പിക്കാന്‍ അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിത്യേനയെന്നോണം ശുപാര്‍ശ ചെയ്യുന്ന മരുന്നിന്റെ ഗൗരവമേറിയ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ആലപ്പുഴ മെഡിക്കല്‍കോളേജ് ഡോക്ടര്‍ ബി പത്മകുമാര്‍ പറഞ്ഞു. വില കുറവുളളതിനാല്‍ ഏറെ ഉപയോഗിക്കപ്പെടുന്ന മരുന്ന് ശുപാര്‍ശ ചെയ്യുന്നതില്‍നിന്ന് ഡോക്ടര്‍മാര്‍ മാറിനില്‍ക്കണം. പകരം ഉപയോഗിക്കാവുന്ന മരുന്നുകള്‍ ഏറെ ലഭ്യമാണ് എന്ന് പത്മകുമാര്‍ പറഞ്ഞു.
Keywords: News, Kerala, Kochi, Drugs, Kolkata, Cancer, India, Doctor, May Can Cause Cancer; Government Action After Inspection
Powered by Info News For You

Comments
Post a Comment