എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത്തല ഗുരുവന്ദനം: സമീര്‍ മാഷിനെ ആദരിച്ചു
മേല്‍പറമ്പ് (www.evisionnews.co): അധ്യാപക ദിനത്തില്‍ അറിവ് പകര്‍ന്നുതന്ന അധ്യാപകരെ ഓര്‍ക്കുക എന്ന ലക്ഷ്യവുമായി എംഎസ്എഫ് ജില്ലാ കമ്മിറ്റി സെപ്തംബര്‍ അഞ്ച് അധ്യാപക ദിനത്തില്‍ പഞ്ചായത്ത്, ശാഖാതലങ്ങളില്‍ നടത്തിയ ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഗവ .ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെര്‍ക്കളയിലെ അധ്യാപകനും തെക്കില്‍ സ്വദേശിയുമായ സമീര്‍ മാഷിനെ ഉപഹാരം നല്‍കി ആദരിച്ചു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ഷാദ് എയ്യള പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം വിതരണം ചെയ്തു. വിദ്യാലയത്തെ സംസ്ഥാനതലത്തില്‍ തന്നെ അറിയപ്പെടുന്ന തരത്തില്‍ പുരസ്‌കാരം ലഭിക്കുന്നതിന് വേണ്ടി സമീര്‍ മാഷ് നടത്തിയ ഇടപെടലുകള്‍ അഭിമാനം നല്‍കുന്നതാണ്. ജില്ലാ പ്രവര്‍ത്തക സമിതി അംഗം നവാസ് ചെമ്പിരിക്ക, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സന്‍ഫിര്‍ ചളിയങ്കോട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹക്കീം തെക്കില്‍, ബാസിത്, ഹര്‍ഷാദ് മാഷ്, ദാമോദരന്‍ മാഷ് പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment